ഭാര്യയെ സംശയം; പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു

കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും പത്ത് മാസം മുമ്പാണ് വിവാഹിതരായത്.   

Last Updated : Apr 22, 2018, 03:05 PM IST
ഭാര്യയെ സംശയം; പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു

ന്യൂഡല്‍ഹി: കുഞ്ഞിന്‍റെ അച്ഛന്‍ താനല്ലെന്ന് ആരോപിച്ച് പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു. തുടര്‍ച്ചയായി മര്‍ദ്ദിച്ചാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണ് ഈ കുഞ്ഞ് എന്ന സംശയത്തിലാണ് അയാള്‍ കുഞ്ഞിനെ കൊന്നത്. 

ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും പത്ത് മാസം മുമ്പാണ് വിവാഹിതരായത്.

പാലിക ബസാറില്‍ സെയില്‍സ് ഗേളായി ഭാര്യ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിചിട്ടായിരുന്നു ജോലിക്ക് പോയത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ബോധരഹിതനായി കിടക്കുന്നതാണ് അവര്‍ കണ്ടത്. ഭര്‍ത്താവിനെ കാണാനുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് പിടിയിലാകുകയായിരുന്നു.

കൊലപാതക കുറ്റത്തിന് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും കുഞ്ഞ് തന്‍റേതല്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

Trending News