Breaking: ഹിജാബ് വേണ്ട; നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരും. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 11:06 AM IST
  • നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി
Breaking: ഹിജാബ് വേണ്ട; നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു. ഹിജാബ് നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളേജിലെ വിദ്യാർഥികളാണ് ഹർജി നൽകിയത്.

Trending News