Hijab Row : ഹിജാബ് വിവാദം: ഉഡുപ്പിയിലെ ഹൈസ്കൂൾ പരിസരങ്ങളിൽ നിരോധനാജ്ഞ; പ്രതിഷേധം പാടില്ല

ഫെബ്രുവരി 14, തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ, ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറ് മണി വരെയാണ്  നിരോധനാജ്ഞ. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 01:35 PM IST
  • ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂളുകളുടെയും പരിസരങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഈ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാടില്ല.
  • തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ, ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറ് മണി വരെയാണ് നിരോധനാജ്ഞ.
  • ഹിജാബ് വിവാദം അതിരൂക്ഷമായി മാറിയ സമയത്ത് ബംഗളൂരുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Hijab Row : ഹിജാബ് വിവാദം: ഉഡുപ്പിയിലെ ഹൈസ്കൂൾ പരിസരങ്ങളിൽ  നിരോധനാജ്ഞ; പ്രതിഷേധം പാടില്ല

Uduppi : കർണാടകയിൽ ഹിജാബ് വിവാദം തുടരുന്ന സാഹചര്യത്തിൽ ഉഡുപ്പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂളുകളുടെയും പരിസരങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാടില്ല. നാളെ, ഫെബ്രുവരി 14 മുതലാണ് ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ, ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറ് മണി വരെയാണ്  നിരോധനാജ്ഞ. എല്ലാ സ്കൂളുകളുടെയും 200 മീറ്റർ പരിസരത്താണ്  നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറായി ചുമതല വഹിക്കുന്ന ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ALSO READ: Hijab Row | ''ഹിജാബിൽ തൊട്ടാൽ കൈവെട്ടും'', വിവാദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ്

ഹിജാബ് വിവാദം അതിരൂക്ഷമായി മാറിയ സമയത്ത് ബംഗളൂരുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും കർശനമായും വിലക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഫെബ്രുവരി 22 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ALSO READ: Mangalore School Namaz : നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സ്കൂളിനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങു

ഹിജാബ് നിരോധനത്തിനെതിരെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ ചില വിദ്യാർത്ഥിനികൾ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനിടെ, ഹിജാബ് വിഷയം വലിയ വിവാദമായതിന് പിന്നാലെ തനിക്ക് അജ്ഞാതരിൽ നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ഉഡുപ്പി ബിജെപി എംഎൽഎ കെ രഘുപതി ഭട്ട് പറഞ്ഞിരുന്നു.

ALSO READ: Hijab Row : "മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം"; ഹിജാബ് വിവാദം ഗൂഢാലോചനയെന്ന് കേരള ഗവർണർ

രജിസ്‌ട്രേഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുല്യത ഉറപ്പാക്കുന്നതിനും സാഹോദര്യവും ദേശീയ ഉദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവായ ഡ്രസ് കോഡ് നടപ്പിലാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീം കോടതിയിൽ പുതിയ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News