Himachal Pradesh Assembly Election 2022: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി; ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും

Himachal Pradesh Assembly Election 2022: വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും രംഗത്തുണ്ട്.  സീറ്റുപിടിക്കാൻ എഎപിയുമുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 06:33 AM IST
  • ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്
  • രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്
  • 7,881 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്
Himachal Pradesh Assembly Election 2022: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി; ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും

ഷിംല: Himachal Pradesh Assembly Election 2022: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്.  ഇത്തവണ വാശിയേറിയ പ്രചാരണമാണ് നടന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 7,881 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400 ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കും. വോട്ടെണ്ണൽ നടക്കുന്നത് ഡിസംബര്‍ എട്ടിനാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടിംഗ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയേയും 15 കമ്പനി സിആർപിഎഫ്നേയും സംസ്ഥാനത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 

Also Read: Assembly Elections 2022: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ Exit Poll നിരോധിച്ചു, അഭിപ്രായ വോട്ടെടുപ്പിനും നിരോധനം

ആകെയുള്ള 55, 92,828 വോട്ടര്‍മാരില്‍ 28,54,945 പേര്‍ പുരുഷന്മാരും 27, 37,845 പേര്‍ സ്ത്രീകളുമാണ്. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച വര്‍ധിച്ചത് വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും റിപ്പോർട്ടുണ്ട്. മൊത്തം 412 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനുള്ളത് അതിൽ 24 പേർ മാത്രമാണ് സ്ത്രീകൾ. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെങ്കിലും ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 

Also Read: ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഇന്നുമുതൽ തുടങ്ങും നല്ല ദിനങ്ങൾ! 

സംസ്ഥാനത്തെ പ്രചരണത്തെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത് കോണ്‍ഗ്രസിനെ വോട്ടു നേടുന്നതിന് സഹായിക്കുമെന്നാണ് സര്‍വ്വേയിൽ പറയുന്നത്. എന്നാൽ അവസാന ഘട്ട പ്രചാരണത്തിൽ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രിയോ കേന്ദ്ര നേതാക്കളോ രംഗത്തില്ലായിരുന്നു.  ഉദ്ദേശിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഈ പിന്മാറലിനു പിന്നിലെന്നാണ് വിവരം. പഞ്ചാബിലെ മിന്നും ജയം ഹിമാചലിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയവരാരാണ് ആംആദ്മി നേതാക്കൾ. എന്നാൽ ഈ ആവേശം പിന്നീട് പതിയെ ഇല്ലാതാകുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇതിനു കാരണം കോൺഗ്രസിനും ബിജെപിക്കും കൂടുതൽ അവസരമുള്ള ഇവിടെ തങ്ങൾക്ക് സ്കോപ്പ് കുറവാണെന്നു മനസിലാക്കി ഗുജറാത്തിൽ ശ്രദ്ധയൂന്നുകയായിരിക്കും തങ്ങൾക്ക് നേട്ടമെന്ന തിരിച്ചറിവാണെന്നാണ് റിപ്പോർട്ട്. സർവേയിൽ വെറും 3 ശതമാനം വോട്ട് മാത്രമാണ് ആപ്പ് നേടുക എന്നതായിരുന്നു പ്രവചനം.   

Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ

2017 ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റ് സിപിഐഎമ്മും രണ്ട് സീറ്റ് സ്വതന്ത്രരും നേടിയിരുന്നു. ഇത്തവണ സിപിഐഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്. സർവേയുടെ അടിസ്ഥാനത്തിൽ ബിജെപി ഇത്തവണ 44.8% വോട്ട് നേടും എന്നാണ്.  അതുപോലെ കോണ്‍ഗ്രസ് 44.2 ശതമാനം വോട്ട് നേടുമെന്നാണ് പറയുന്നത് കഴിഞ്ഞ തവണ ഇത് 41.7 ശതമാനമായിരുന്നു.  എന്നാൽ ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം ഇടിയുമെന്നാണ് സർവേ ഫലം.  അതായത് കഴിഞ്ഞ തവണ 48.8 ശതമാനം വോട്ട് നേടിയിടത്ത് ഇത്തവണ 44.8 ശതമാനം മാത്രമേ നേടാൻ കഴിയുന്നുവെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ വോട്ടര്‍ സര്‍വേ ഫലം അനുസരിച്ച് ഇത്തവണ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

More Stories

Trending News