ഭോപ്പാൽ: ഹണിമൂണിന് അയോധ്യയിലേക്ക് വാരണാസിയിലേക്കും കൊണ്ടുപോയതിന്റെ കാരണത്താൽ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിലേക്ക് യാത്ര പോകാമെന്നായിരുന്നു വാഗ്ദാനം നൽകിയത് എന്നാൽ യാത്രയുടെ തലേദിവസമാണ് ഭർത്താവ് അയോധ്യയിലെക്കാണ് യാത്ര പോകുന്നത് എന്ന് യുവതിയെ അറിയിച്ചത്.
പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യ സന്ദർശിക്കണം എന്നത് തന്നെ അമ്മയുടെ ആഗ്രഹമാണെന്നായിരുന്നു ഭർത്താവ് പറഞ്ഞത്. ആ സമയത്ത് വഴക്കിനൊന്നും യുവതി യാത്ര പോകാൻ സമ്മതിക്കുകയായിരുന്നു. എന്നാൽ തിരിച്ചെത്തിയശേഷം 10 ദിവസത്തിനുള്ളിൽ യുവതി ഭോപ്പാൽ ഹൈക്കോടതി വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു.
ALSO READ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം; ദ്രൗപദി മുർമു
ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ദമ്പതികൾ. തങ്ങൾക്ക് വിദേശത്ത് യാത്ര പോകാനും പണത്തിന്റെ തടസ്സമില്ല എന്നാണ് യുവതി പറയുന്നത്. വിദേശത്തേക്ക് ഹണിമൂൺ പ്ലാൻ ചെയ്തപ്പോൾ തന്റെ അച്ഛനും അമ്മയെ വിട്ടു പോകാൻ സാധിക്കില്ലല്ലോ അതുകൊണ്ട് ഇന്ത്യക്കുള്ളിൽ തന്നെ യാത്ര മതി എന്ന് നിർബന്ധം പിടിച്ചത് ഭർത്താവാണ് എന്നും അത് പ്രകാരമാണ് ഗോവയിലേക്കോ മറ്റേതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര തീരുമാനിച്ചത്.
എന്നാൽ പെട്ടെന്നാണ് ഭർത്താവിന്റെ തീരുമാനം മാറിയതെന്നും, പ്രിയം ഭർത്താവിന് അദ്ദേഹത്തിന്റെ വീട്ടുകാരോട് ആണ് എന്നും യുവതി പരാതിയിൽ പരാമർശിക്കുന്നു. ഏതായാലും നിലവിൽ ഇരുവരെയും കോടതി കൗൺസിലിങ്ങിന് വിധേയരാക്കിയിരിക്കുകയാണ്.