എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്‍

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് യുദ്ധം അവസാനിച്ചു. വെള്ളിയാഴ്ച 5 മണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളും ചാനലുകളും തങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയിരുന്നു.

Last Updated : Dec 8, 2018, 05:13 PM IST
എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് യുദ്ധം അവസാനിച്ചു. വെള്ളിയാഴ്ച 5 മണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളും ചാനലുകളും തങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയിരുന്നു.

എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ കണ്ടതില്‍നിന്നും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് സര്‍വ്വേ നടത്തിയ ഏജന്‍സികള്‍ പുറത്തുവിടുന്നത്. ഈ ഫലങ്ങളില്‍ നേരിയ മുന്‍‌തൂക്കം കോണ്‍ഗ്രസിനാണ്. ഇത് ഇരു പാര്‍ട്ടികളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

മധ്യപ്രദേശില്‍ ഒന്നര പതിറ്റാണ്ടായി അധികാരത്തിലുള്ള ബിജെപിക്കും പ്രതിപക്ഷത്തുള്ള കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കാണുന്നത്. ചില ഏജന്‍സികളും ചാനലുകളും മധ്യപ്രദേശില്‍ കോൺഗ്രസിന് നേരിയ മുന്‍‌തൂക്കം അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍, ഈ സര്‍വ്വേ ഫലങ്ങളൊന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെ ബാധിക്കില്ല. അദ്ദേഹം തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. മധ്യപ്രദേശില്‍ നാലാം തവണയും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

"രാവും പകലും ജനങ്ങൾക്കിടയിൽ ചിലവഴിച്ച എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ആരാണുള്ളത്? അതുകൊണ്ട് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയുന്നു, സംസ്ഥാനത്ത് ബിജെപിതന്നെ സര്‍ക്കാര്‍ രൂപീകരിക്കും. എന്തുകൊണ്ടെന്നാല്‍ ബിജെപി സര്‍ക്കാര്‍ പാവങ്ങൾക്കും, കർഷകർക്കും അത്യന്താപേക്ഷിതമാണ്", ശിവ് രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. 

മധ്യപ്രദേശില്‍ ആകെ 230 സീറ്റാനുള്ളത്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പരിശോധിച്ചാല്‍ മധ്യപ്രദേശില്‍ ഇത്തവണ ബിജെപിയ്ക്ക് അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നാണ് മിക്ക ഏജന്‍സികളും പറയുന്നത്. എന്നാല്‍ മിക്ക ഏജന്‍സികളും സംസ്ഥാനത്ത് ഇരു പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത മത്സരമാണ്‌ പ്രവചിക്കുന്നത്. കൂടാതെ മധ്യപ്രദേശിന്‍റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 104– 122, ബി.ജെ.പി  102– 120 

സി.വോട്ടര്‍:  കോണ്‍ഗ്രസ്– 110– 126, ബി.ജെ.പി–90– 106

ജന്‍ കി ബാത്: ബി.ജെ.പി–108– 128, കോണ്‍ഗ്രസ്– 95–115

ടൈംസ് നൗ –ബി.ജെ.പി– 126 സീറ്റ്, കോണ്‍ഗ്രസ്–89,ബി.എസ്.പി–6 

2003 മുതല്‍ സംസ്ഥാനത്ത് ബിജെപിയാണ്‌ ഭരിക്കുന്നത്‌. 2013ല്‍ ബിജെപി 165 സീറ്റ് നേടിയാണ്‌ അധികാരത്തിലെത്തിയത്. 

ഇതെല്ലാം പറയുമ്പോഴും എക്സിറ്റ് പോള്‍ ഫലങ്ങളെ തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും പരാജയപ്പെടുത്തിയ ചരിത്രമുണ്ട്. അതിനാല്‍, യഥാര്‍ഥ ഫലം അറിയാന്‍ 11 വരെ കാത്തിരിക്കണം.

 

Trending News