അങ്കം കഴിഞ്ഞു; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അഞ്ച് മണിയോടെ പൂര്‍ത്തിയായി. ഇതോടെ വിവിധ ഏജന്‍സികളും ചാനലുകളും തങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി.

Last Updated : Dec 7, 2018, 07:06 PM IST
അങ്കം കഴിഞ്ഞു; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അഞ്ച് മണിയോടെ പൂര്‍ത്തിയായി. ഇതോടെ വിവിധ ഏജന്‍സികളും ചാനലുകളും തങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ കണ്ടതില്‍നിന്നും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാനിരിക്കുന്നത് എന്ന് വ്യക്തം. വിവിധ ഏജന്‍സികളും ചാനലുകളും പുറത്തുവിടുന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നേരിയ മുന്‍‌തൂക്കം കോണ്‍ഗ്രസിനാണ്.

സംസ്ഥാനം തിരിച്ച് ഏജന്‍സികള്‍ നല്‍കുന്ന എക്സിറ്റ് പോള്‍ ഫലം ചുവടെ:- 

മധ്യപ്രദേശ്:- (ആകെ സീറ്റ് - 230)
മധ്യപ്രദേശില്‍ ഇത്തവണ ബിജെപിയ്ക്ക് അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നാണ് മിക്ക ഏജന്‍സികളും പറയുന്നത്. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം പ്രവചിക്കുന്നത്. ഈ സംസ്ഥാനത്തിന്‍റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 104– 122, ബി.ജെ.പി  102– 120 

സി.വോട്ടര്‍:  കോണ്‍ഗ്രസ്– 110– 126, ബി.ജെ.പി–90– 106

ജന്‍ കി ബാത്: ബി.ജെ.പി–108– 128, കോണ്‍ഗ്രസ്– 95–115

ടൈംസ് നൗ –ബി.ജെ.പി– 126 സീറ്റ്, കോണ്‍ഗ്രസ്–89,ബി.എസ്.പി–6 

ആകെയുള്ള 230 സീറ്റില്‍ 104 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 102 മുതല്‍ 120 സീറ്റ് വരെയാണ് ബി.ജെ.പിയ്ക്ക് പ്രവചിക്കുന്നത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

രാജസ്ഥാന്‍:- (ആകെ സീറ്റ് - 200) 
രാജസ്ഥാനില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു. അതായത് 5 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകരുക്ക ഭരണമാറ്റം ഇത്തവണയും പ്രതീക്ഷിക്കാം. അഴിമതി, കര്‍ഷകരുടെ പ്രശ്‌നം, വ്യാപം കേസ്, തൊഴിലില്ലായ്മ തുടങ്ങിയവയിലൂന്നിയ പ്രചരണമായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് നടത്തിയത്. 

ടൈംസ് നൗ: CNX : കോണ്‍ഗ്രസ്– 105, ബി.ജെ.പി– 85 

ഇന്ത്യ ടുഡേ:  കോണ്‍ഗ്രസ് 119– 141, ബി.ജെ.പി 55–72

ഛത്തിസ്ഗഢ്: (ആകെ സീറ്റ് - 90)
ഛത്തിസ്ഗഢിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അവിശ്വസനീയം തന്നെ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാണിക്കാതെയായിരുന്നു കോണ്‍ഗ്രസ്‌ പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ ചില ഏജന്‍സികളും ചാനലുകളും പുറത്തുവിടുന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍‌തൂക്കം പ്രവചിക്കുന്നുണ്ട്. 

സീ വോട്ടര്‍: കോണ്‍ഗ്രസ് 46,  ബി.ജെ.പി 39 മറ്റുള്ളവര്‍ 5

ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി: 46, കോൺഗ്രസ്: 35, ബി എസ് പി+ 7, മറ്റുള്ളവർ: 2

ന്യൂസ് നേഷൻ: ബി ജെ പി: 38-42, കോൺഗ്രസ് - 40-44, ബി എസ് പി+ 4-8,  മറ്റുള്ളവർ: 0-4

ഇന്ത്യാ ടുഡേ - ആക്സിസ്:  ബിജെപി: 21-31,  കോൺഗ്രസ്: 55- 65, ജെ സി സി- ബി എസ് പി: 4-8

മിസോറാം:- (ആകെ സീറ്റ് - 40)

സീവോട്ടർ: കോൺഗ്രസ്: 14-18, എം എൻ എഫ്: 16-20, മറ്റുള്ളവർ: 0-3 

തെലങ്കാന:- (ആകെ സീറ്റ് - 119)

തെലങ്കാനയില്‍ ഒരു ഭരണ മാറ്റത്തിന് സാധ്യത കാണുന്നില്ല. കാരണം എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ടി.ആർ.എസിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. 

ടൈംസ് നൗ - സിഎൻഎക്സ്:  ടി ആർ എസ്: 66, കോൺഗ്രസ്+: 37, ബിജെപി: 7, മറ്റുള്ളവർ: 2 

 

 

 

 

 

 

 

 

 

 

Trending News