ഏതു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഷീല ദിക്ഷിത്ത്

പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് ഏത് സ്ഥാനം നല്‍കിയാലും അത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത്ത്. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നുള്ള വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതിനെ തുടര്‍ന്ന്പ്രതികരിക്കുകയായിരുന്നു അവര്‍.

Last Updated : Jun 17, 2016, 07:07 PM IST
ഏതു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഷീല ദിക്ഷിത്ത്

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് ഏത് സ്ഥാനം നല്‍കിയാലും അത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത്ത്. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നുള്ള വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതിനെ തുടര്‍ന്ന്പ്രതികരിക്കുകയായിരുന്നു അവര്‍.

ഹൈക്കമാന്‍ഡ് പറയുന്ന ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയാറാണ്. സമയം വളരെ കുറവായതുകൊണ്ട് പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ദീക്ഷിത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടന്നു വരികയാണ്. 78 കാരി ഷീലാ ദീക്ഷിതിന്‍റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്ന് പാര്‍ട്ടി വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. 

1999 മുതൽ 2014 വരെ മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല 2014ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നടത്തിയ കുതിപ്പിൽ അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടു. പിന്നീട് കേരളത്തിലെ ഗവർണർ പദവിയിലിരിക്കെ കേന്ദ്രഭരണം മാറിയപ്പോൾ രാജിവച്ചു. കുറച്ചു കാലം മാറി നിന്ന ശേഷം വീണ്ടും രാഷ്ട്രീയത്തിൽ തിരിച്ചുവന്ന ഷീല കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃ-തർക്ക വിഷയങ്ങളിൽ ഹൈക്കമ്മാൻഡ് പ്രതിനിധിയായി.

Trending News