IAF AFCAT Recruitment 2023: ഇന്ത്യൻ എയർഫോഴ്സിൽ 317 ഒഴിവുകൾ, ശമ്പളം 56100 രൂപ മുതൽ

താത്പര്യമുള്ളവർ ഡിസംബർ 30-ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് afcat.cdac.in വഴി ഓൺലൈനായി അപേക്ഷിക്കണം. 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 03:32 PM IST
  • അപേക്ഷകർ രജിസ്ട്രേഷൻ ഫീസായി 550 രൂപ നൽകണം
  • ഉദ്യോഗാർത്ഥികളുടെ പ്രായം 01 ജനുവരി 2025 പ്രകാരം 20 നും 24 നും ഇടയിൽ ആയിരിക്കണം
  • 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
IAF AFCAT Recruitment 2023: ഇന്ത്യൻ എയർഫോഴ്സിൽ 317 ഒഴിവുകൾ, ശമ്പളം 56100 രൂപ മുതൽ

ഇന്ത്യൻ എയർഫോഴ്‌സിൽ (IAF) ജോലി നേടാനുള്ള ഒരു സുവർണ്ണാവസരം. എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വഴി നിങ്ങൾക്ക് സേനയുടെ ഭാഗമാകാം. ഇതിനുള്ള അപേക്ഷാ നടപടികൾ ഇന്ന് മുതൽ അതായത് ഡിസംബർ ഒന്ന് മുതൽ ആരംഭിച്ചു. താത്പര്യമുള്ളവർ ഡിസംബർ 30-ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് afcat.cdac.in വഴി ഓൺലൈനായി അപേക്ഷിക്കണം. 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

AFCAT-ന് അപേക്ഷിക്കാനുള്ള അപേക്ഷാ ഫീസ്

അപേക്ഷകർ രജിസ്ട്രേഷൻ ഫീസായി 550 രൂപ നൽകണം. എൻസിസി സ്പെഷ്യൽ എൻട്രിക്ക് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ പണമടയ്ക്കേണ്ടതില്ല.

പ്രായപരിധി ?

ഉദ്യോഗാർത്ഥികളുടെ പ്രായം 01 ജനുവരി 2025 പ്രകാരം 20 നും 24 നും ഇടയിൽ ആയിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ & നോൺ-ടെക്‌നിക്കൽ) ബ്രാഞ്ച്: ഉദ്യോഗാർത്ഥികളുടെ പ്രായം 01 ജനുവരി 2025 പ്രകാരം 20 നും 26 നും ഇടയിൽ ആയിരിക്കണം. .

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാട്രിക്‌സ് ലെവൽ 10-ന് കീഴിൽ 56100 രൂപ മുതൽ 177500 രൂപ വരെ ശമ്പളമായി നൽകും.

അപേക്ഷിക്കേണ്ട വിധം

1. afcat.cdac.in എന്നതിൽ IAF AFCAT ക്ലിക്ക് ചെയ്യുക

2. ഹോംപേജിലെ AFCAT 01/2024 ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. രജിസ്റ്റർ ചെയ്ത് അപേക്ഷാ തുടരാം...

4. അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക

5. ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News