Fighter Jets: 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന

 Fighter Jets: 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന. ഇവയിൽ ൯൬ എണ്ണം ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 06:15 AM IST
  • 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന
  • ഇവയിൽ 96 എണ്ണം ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കും
Fighter Jets: 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന

ന്യൂഡൽഹി: Fighter Jets: 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന. ഇവയിൽ 96 എണ്ണം ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കും. 18 വിമാനങ്ങൾ വിദേശത്തുനിന്നും വാങ്ങാൻ തീരുമാനമായി. ഇവ 'ബൈ ഗ്ലോബൽ ആൻഡ് മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ്  സ്വന്തമാക്കുന്നത്.

60 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും.  ഇതിനായി ഇന്ത്യൻ കറൻസിയിൽ ആകും പണം ചെലവിടുക. യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യൻ കറൻസിയിലും ബാക്കി വിദേശ കറൻസിയിലുമാകും നൽകുന്നത്. 

Also Read: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

ഇതിലൂടെ 60 ശതമാനം മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.   ടെൻഡർ നടപടികളിൽ ബോയിങ്, ഇർകുട് കോർപ്പറേഷൻ, മിഗ്, ഡാസോ ഏവിയേഷൻ തുടങ്ങി രാജ്യാന്തര രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്തേക്കുമെന്ന പ്രതീക്ഷയുണ്ട്. 

ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

 ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഇന്നലെ മൂന്ന് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ പ്രാദേശിക പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ജുനൈദ് ഷിർഗോജ്‌രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News