Mathura High Alert: ഷാഹി ഈദ്ഗാഹിൽ സംഘര്‍ഷ സാധ്യത, സുരക്ഷ വര്‍ദ്ധിപ്പിച്ചു

Mathura High Alert: ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലെ ശ്രീകൃഷ്ണന്‍റെ 'യഥാർത്ഥ' ജന്മസ്ഥലം എന്ന് വിളിക്കുന്ന സ്ഥലത്താണ് ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ (ABHM) ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 12:33 PM IST
  • ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലെ ശ്രീകൃഷ്ണന്‍റെ 'യഥാർത്ഥ' ജന്മസ്ഥലം എന്ന് വിളിക്കുന്ന സ്ഥലത്താണ് ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ (ABHM) ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
Mathura High Alert: ഷാഹി ഈദ്ഗാഹിൽ സംഘര്‍ഷ സാധ്യത, സുരക്ഷ വര്‍ദ്ധിപ്പിച്ചു

Mathura: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹിൽ എബിഎച്ച്‌എം ( ABHM) ഹനുമാൻ ചാലിസ പാരായണത്തിന് ആഹ്വാനം ചെയ്തതോടെ പോലീസ് ജാഗ്രതയില്‍. ഡിസംബര്‍ 6 ന് "സനാതൻ സമർപൺ ദിവസ്" ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഹനുമാൻ ചാലിസ പാരായണത്തിന് ആഹ്വാനം  ചെയ്തിരിയ്ക്കുന്നത്.

ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലെ ശ്രീകൃഷ്ണന്‍റെ 'യഥാർത്ഥ' ജന്മസ്ഥലം എന്ന് വിളിക്കുന്ന സ്ഥലത്താണ് ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ (ABHM) ആഹ്വാനം ചെയ്തത്.  1992-ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന്‍റെ 30-ാം വാർഷികമായ ചൊവ്വാഴ്ച 'സനാതൻ സമർപൺ ദിവസ്' ആയി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്‍റെ  ഭാഗമായാണ് ഹനുമാൻ ചാലിസ പാരായണം നടത്തുന്നത്. 

Also Read:  Astro Tips: ഭാഗ്യം തുണയ്ക്കും, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

അതേസമയം, പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.  ചൊവ്വാഴ്ച രാവിലെ മഥുരയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന നടത്തി.  സ്ഥിതിഗതകള്‍ വിലയിരുത്തിയ  മഥുര ജില്ലാ ഭരണകൂടം അതീവ ജാഗ്രത പാലിക്കാൻ പൊലീസ് സേനയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.  

അതേസമയം, സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി അഖില ഭാരത ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ പൊലീസ്  കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. 
  
ഡിസംബർ 6 ന് അഖിൽ ഭാരത് ഹിന്ദു മഹാസഭ നിർദ്ദേശിച്ച സ്ഥലത്ത് 'ഹനുമാൻ ചാലിസ' പാരായണം ചെയ്യുന്നതുൾപ്പെടെ യാതൊരു പരിപാടിയും നടത്താൻ അനുവാദം നല്‍കിയിട്ടില്ല എന്ന് മഥുര സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശൈലേഷ് പാണ്ഡെ പറഞ്ഞു.  

ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയവും ഷാഹി ഈദ്ഗാഹ് മസ്ജിദും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) മതിയായ സംരക്ഷണത്തിലാണ്, ഡിസംബർ 6 ന് അടുത്തുള്ള ജില്ലകളിൽ നിന്ന് അധിക പോലീസ് സേനയെ എത്തിച്ചിട്ടുണ്ട്, ഇതിനകം തന്നെ സെൻസിറ്റീവ് ദിവസമായി കണക്കാക്കുന്നു. ചൊവ്വാഴ്ച യാതൊരു വിട്ടുവീഴയും ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഇത്തരം ആഹ്വാനങ്ങള്‍ നടത്തുന്ന സംഘടനയുടെയും പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. ക്രിമിനൽ പ്രൊസീജ്യർ കോഡിന്‍റെ  സെക്ഷൻ 144 ചുമത്തിയതിനാൽ നിയമവിരുദ്ധമായി സംഘം ചേരുന്നതിന് പരിധിയുണ്ട്, അദ്ദേഹം പറഞ്ഞു. 

അതേസമയം, അഖില ഭാരത ഹിന്ദു മഹാസഭ  നേതാക്കള്‍ തീരുമാനിച്ച നടപടിക്രമവുമായി മുന്നോട്ടു പോകുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അതായത്, എന്ത് വന്നാലും ചൊവ്വാഴ്ച  ഹനുമാൻ ചാലിസ പാരായണം നടത്തുമെന്ന് എബിഎച്ച്എം ദേശീയ ട്രഷറർ ദിനേശ് കൗശിക് പറഞ്ഞു. അതേസമയം, ഭരണകൂടം അഖില ഭാരത ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ മധുരയില്‍ എത്തുന്നത്  തടയുന്നതായി അദ്ദേഹം ആരോപിച്ചു. കൂടാതെ, ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഗേറ്റിൽ ആത്മഹത്യ ചെയ്യുമെന്നും കൗശിക് മുന്നറിയിപ്പ് നൽകി. 

ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഫയൽ ചെയ്ത കേസുകളിലൊന്നിലെ ഹര്‍ജിക്കാരനാണ് കൗശിക്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News