IFS Result: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, പരിശോധിക്കേണ്ടതെങ്ങനെ?

വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം.

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 04:26 PM IST
  • upsconline.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, "ഫൈനൽ റിസൾട്ട്" എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • "Examination Final Results" എന്നതിന് താഴെ IFS മെയിൻ 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫലം സ്ക്രീനിൽ ദൃശ്യമാകും.
  • ഭാവി റഫറൻസിനായി റിസൾട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വയ്ക്കുക.
IFS Result: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, പരിശോധിക്കേണ്ടതെങ്ങനെ?

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു. upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം.

എങ്ങനെ ഫലം പരിശോധിക്കാം?

> upsconline.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
> ഹോംപേജിൽ, "ഫൈനൽ റിസൾട്ട്" എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
> "Examination Final Results" എന്നതിന് താഴെ IFS മെയിൻ 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫലം സ്ക്രീനിൽ ദൃശ്യമാകും.
> ഭാവി റഫറൻസിനായി റിസൾട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വയ്ക്കുക.

NEET UG Exams: പരീക്ഷ നീട്ടിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി നീറ്റ് യുജി പരീക്ഷാർഥികൾ

ന്യൂഡൽഹി: പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീറ്റ് യുജി പരീക്ഷാർഥികൾ. മെഡിക്കൽ പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പരീക്ഷാർഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. പരീക്ഷാർഥികളുടെ ആവശ്യത്തിൽ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. മന്ത്രിക്ക് അയച്ച് കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ കത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം. പ്രവേശന പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്നതിനായി പരീക്ഷ ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു പരീക്ഷാർഥികളുടെ ആവശ്യം.  

Also Read: Kerala DHSE VHSE Plus Two Results 2022 : പ്ലസ് ടു ഫലം വെബ്സൈറ്റിൽ തിരയേണ്ട; ഈ ആപ്പുകളിലൂടെ അറിയാം

“എംബിബിഎസ് പഠിക്കുക, ഡോക്ടറാകുക എന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നമാണ്. അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നമാണത്. എന്നാൽ പെട്ടെന്ന് തിയതികൾ പ്രഖ്യാപിച്ചതോടെ അവർ തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കാൻ അവർക്ക് മതിയായ സമയം അനുവദിക്കുക, ”പരീക്ഷാർഥികൾ കത്തിൽ പറയുന്നു.

വിദ്യാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്ത് കുറഞ്ഞത് ആറ് ആഴ്ച സമയം നൽകാനും തിയതികൾ ഓഗസ്റ്റ് അവസാനത്തേക്കോ സെപ്റ്റംബർ ആദ്യത്തേക്കോ മാറ്റണമെന്നും പരീക്ഷാർഥികൾ ആവശ്യപ്പെടുന്നു. നേരത്തെ, പതിനായിരത്തോളം പരീക്ഷാർത്ഥികൾ പരീക്ഷ നീട്ടിവെക്കണമെന്നും തയാറെടു്പപിനായി മതിയായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ‌ടി‌എ) കത്തയച്ചിരുന്നു. നീറ്റ് 2021ന്റെ കൗൺസിലിംഗ് അപൂർണ്ണമാണെന്നും ജൂലൈ 17-ന് നീറ്റിന്റെ ഷെഡ്യൂൾ ചെയ്ത തീയതി CUET, JEE മെയിൻ എന്നിവയുടെ തീയതികളുമായി പൊരുത്തപ്പെടുന്നതെങ്ങനെയെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News