IMD Monsoon Update 2023: രാജ്യത്ത് മൺസൂൺ സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈ അവസരത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷവാർത്ത നൽകിയിരിയ്ക്കുകയാണ്. അതായത്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മൺസൂൺ സംബന്ധിച്ച രണ്ടാമത്തെ പ്രവചനം പുറത്തുവിട്ടു.
IMD പ്രവചനം അനുസരിച്ച് ജൂൺ 4 ന് കേരളത്തിൽ കാലവർഷം എത്തും. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇത് മൺസൂണിന് അനുകൂലമായ കാലാവസ്ഥയാണ്. അതേസമയം, അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ നല്ല മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ വർഷം, മുഴുവൻ മൺസൂൺ സീസണിലും ശരാശരി മഴയുടെ 96%-104% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊടും ചൂടില്‍ പൊറുതിമുട്ടിയ ജനങ്ങൾ ആശ്വാസത്തിന്‍റെ നെടുവീർപ്പിലാണ്.
Also Read: New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി
IMD അപ്‌ഡേറ്റ് അനുസരിച്ച് അടുത്ത 2-3 ദിവസത്തിനുള്ളിൽ ഉത്തരേന്ത്യയിൽ മുഴുവൻ നല്ല മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കാലവർഷത്തിന്‍റെ പുരോഗതിക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതേസമയം, മെയ് മാസത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താപനില മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ഇതൊക്കെയാണെങ്കിലും, രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മൺസൂണിന് മുമ്പുള്ള നല്ല മഴയ്ക്ക് സാധ്യതയുണ്ട്.IMDയുടെ കണക്കനുസരിച്ച്, മുൻവർഷങ്ങളെ അപേക്ഷിച്ച് മഴക്കാലത്തിന് മുമ്പുള്ള സീസണിൽ ഈ വർഷം ഉഷ്ണതരംഗത്തിന്‍റെ പ്രഭാവം വളരെ കുറവാണ്.
ജൂണിൽ സാധാരണയിൽ നിന്ന് മഴ കുറയാൻ സാധ്യതയുണ്ട്
ഐഎംഡിയുടെ കണക്കനുസരിച്ച് ജൂണിൽ ലഭിക്കുക സാധാരണയില്‍ കുറവ് മഴയായിരിയ്ക്കും. സാധാരണ മഴയുടെ 96% ഈ കാലയളവിലാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും. സെപ്തംബർ വരെ രാജ്യം മുഴുവൻ മൺസൂൺ ലഭിക്കും.
മൺസൂൺ സമയരേഖ
കേരളത്തിൽ നിന്നാണ് രാജ്യത്ത് മൺസൂൺ ആരംഭിക്കുന്നത്. സാധാരണയായി മെയ് 25 മുതൽ ജൂൺ 1 വരെയാണ് മൺസൂൺ കേരളത്തെ തൊടുന്നത്. കാലതാമസമുണ്ടായാൽ, 4-6 ദിവസത്തെ വ്യത്യാസം ഉണ്ടാകാം. ഇതിനുശേഷം, ജൂൺ 15 വരെ തമിഴ്‌നാട്, ബംഗാൾ ഉൾക്കടൽ, കൊങ്കൺ എന്നിവിടങ്ങളിൽ മൺസൂൺ കൂടുതല്‍ സജീവമാകും. പിന്നീട് ഗുജറാത്ത് വഴി കർണാടക കഴിഞ്ഞ് പടിഞ്ഞാറൻ ബെൽറ്റിൽ എത്തുന്നു.
ഇത്തവണ മൺസൂൺ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി IMD വെളിപ്പെടുത്തി. ഈ വർഷം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണ മഴയുടെ 92 ശതമാനവും ലഭിക്കാൻ സാധ്യതയുണ്ട്. മൺസൂൺ കാലത്ത് എൽ നിനോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എൽ നിനോയുടെ അപകടം 2024 വർഷം അവസാനം വരെ നിലനിൽക്കുമെന്നും IMD വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...