New Delhi: ചൈനീസ് പൗരന്‍മാര്‍ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കി ഇന്ത്യ. എയര്‍ലൈന്‍ സംഘടനയായ International Air Transport Association (IATA) പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രില്‍ 20നാണ് തീരുമാനം IATA കൈക്കൊണ്ടത്. ചൈനീസ് യൂണിവേഴ്സിറ്റികളില്‍ ഏകദേശം 22,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ഇനിയും ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ചൈന ഇതുവരെ ഇവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കോവിഡിന്‍റെ തുടക്കത്തിലാണ് ഇവര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ചൈനയുടെ ഈ തീരുമാനത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇന്ത്യ ചൈനീസ് പൗരന്‍മാര്‍ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കിയത്.
Also Read: PM Modi’s Visit to J&K: ജമ്മു കശ്മീരിൽ എഴുതപ്പെടുന്നത് വികസനത്തിന്‍റെ പുതിയ കഥ... പ്രധാനമന്ത്രി മോദി
ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്ന ഏകദേശം 22,000 ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ഇന്ത്യ ആവർത്തിച്ച് ചൈനയോട് അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യൻ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. അതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ ഈ നടപടി കൈക്കൊണ്ടത്.
ചൈനീസ് പൗരന്‍മാര്‍ക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ക്ക് ഇനി മുതല്‍ സാധുതയുണ്ടാവില്ലെന്നാണ് IATA വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...