ഡൽഹിയിൽ സ്‌കൂളിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി

ദക്ഷിണ ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ ആറു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

Last Updated : Oct 5, 2017, 04:47 PM IST
ഡൽഹിയിൽ സ്‌കൂളിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി

ന്യൂഡല്‍ഹി: ദക്ഷിണ ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ ആറു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

സ്‌കൂളിലെ ഹൗസ് കീപിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ ശുചിമുറിയില്‍ വെച്ചാണ് വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

ശൗചാലയത്തിൽ കുട്ടികളെ സഹായിക്കാൻ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇല്ലാതിരുന്ന സമയത്താണ് സംഭവം. 

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് ജീവനക്കാരനെതിരെ കേസെടുത്തത്.

കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്ക് മുറിവ് പറ്റിയിട്ടുണ്ടെന്നും ചെറിയ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

Trending News