New Parliament building Inaguration: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: 75 രൂപ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി

Rs 75 coin and special stamp released:  പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നിർവ്വഹിച്ചത് ഫലകം  അനാച്ഛാദനം ചെയ്തു കൊണ്ടാണ്. 

Written by - Zee Malayalam News Desk | Last Updated : May 28, 2023, 06:13 PM IST
  • പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രം നാണയത്തിന്റെ മറുവശത്തും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
  • പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
New Parliament building Inaguration: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: 75 രൂപ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന്റെ സ്മരണയ്ക്കായി പ്രത്യേക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാചേംബറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.34.65-35.35 ഗ്രാം ഭാരം 75 രൂപ നാണയത്തിന് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യവകുപ്പ് നോട്ടീസിൽ വ്യക്തമാക്കി.  

നാണയത്തിന്റെ ഒരുവശത്ത്‌ മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ മുകൾ വശത്തെ സിംഹചിഹ്നമാണ് പതിച്ചിട്ടുള്ളത്, ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കുന്നു. പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രം നാണയത്തിന്റെ മറുവശത്തും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ഫലകം  അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്. 

ALSO READ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസ വാർത്ത; ലീവ് എൻക്യാഷ്മെന്റിന്റെ നികുതി ഇളവ് പരിധി ഉയർത്തി

"നമുക്കെല്ലാവർക്കും അവിസ്മരണീയമായ ദിവസമാണ് ഇന്ന്. നാമേവരിലും പാർലമെന്റിന്റെ പുതിയ മന്ദിരം അഭിമാനവും പ്രതീക്ഷയും നിറയ്ക്കാൻ പോകുന്നു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്." മോദി പറഞ്ഞു. 

" നമ്മുടെ  ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും വാഗ്ദാനവും കൊണ്ട് നിറയുകയാണ് ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരം  ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ.  ശാക്തീകരണത്തിന്റെയും സ്വപ്നങ്ങളെ ജ്വലിപ്പിച്ച് അവയെ യാഥാർത്ഥ്യത്തിലേക്ക് പരിപോഷിപ്പിക്കുന്നതിന്റെയും തൊട്ടിലായിരിക്കട്ടെ ഈ ഐതിഹാസിക കെട്ടിടം. പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്കും  അത് നമ്മുടെ മഹത്തായ രാഷ്ട്രത്തെ  നയിക്കട്ടെ .” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News