Independence Day 2022: ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒരു യാത്രയായാലോ? ചരിത്രത്തിന്റെ ഏടുകൾ സൂക്ഷിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചറിയാം

Independence Day 2022 : ഇന്ത്യയുടെ അതിശക്തമായ ചരിത്രത്തിന്റെ പ്രതീകമായി ആണ് ആഗ്ര ഫോർട്ടിനെ കാണാറുള്ളത്.  

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 06:23 PM IST
  • ഇന്ത്യയുടെ അതിശക്തമായ ചരിത്രത്തിന്റെ പ്രതീകമായി ആണ് ആഗ്ര ഫോർട്ടിനെ കാണാറുള്ളത്.
  • ലോകത്തെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയമാണ് കർണാടകയിലെ ഹംപി.
  • നിങ്ങൾ മലനിരകളും മറ്റും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളാണ് ഡാർജിലിങ്, നീലഗിരി, കൽക്ക എന്നിവിടങ്ങൾ.
Independence Day 2022:  ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒരു യാത്രയായാലോ? ചരിത്രത്തിന്റെ ഏടുകൾ  സൂക്ഷിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചറിയാം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. 75 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചെങ്കോട്ടയിലെ  ലാഹോരി ഗേറ്റിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. ഇത്തവണ സ്വാതന്ത്ര്യദിനം എത്തുന്നത് തിങ്കളാഴ്ച്ചയാണ്. ശനിയും ഞായറും ഉൾപ്പടെ മൂന്ന് ദിവസം നീണ്ട അവധി ദിവസങ്ങളാണ് ഇത്തവണ ലഭിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാനും എന്നാൽ ഏതെങ്കിലുമൊക്കെ സ്ഥലങ്ങളിലേക്ക് യാത്ര പോകാനും പറ്റിയ സമയമാണിത്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഏടുകൾ കാത്തു സൂക്ഷിക്കുന്ന നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ നിങ്ങൾക്ക് ഈ സമയം ഉപയോഗിക്കാം. നമ്മുടെ രാജ്യത്തൊട്ടാകെ ആകെ 40 ലോക പൈതൃക സൈറ്റുകളാണ് ഉള്ളത്. അങ്ങനെ യാത്ര ചെയ്യാൻ പറ്റിയ ചില സ്ഥലങ്ങൾ.

ആഗ്ര

ആഗ്രയിൽ പോകുമ്പോൾ പലരും പ്രധാനമായും കാണാൻ പോകുന്നത് താജ് മഹൽ ആയിരിക്കും. എന്നാൽ താജ് മഹലിന് 2 കിലോമീറ്ററുകൾ അപ്പുറമുള്ള ആഗ്ര ഫോർട്ട്. 1983 ലാണ് ആഗ്ര ഫോർട്ട് ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അതിശക്തമായ ചരിത്രത്തിന്റെ പ്രതീകമായി ആണ് ഈ ഫോർട്ടിനെ കാണാറുള്ളത്. അക്ബർ ചക്രവർത്തിയുടെ ഉത്തരവ് പ്രകാരമാണ് ആഗ്ര ഫോർട്ട് പണിതത്. ചരിത്രം ഉറങ്ങുന്ന സ്ഥലം എന്നതിനോടൊപ്പം അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നത്.

ALSO READ: Independence Day 2022 | കണ്ണിൽ ത്രിവർണ്ണ പതാക വരച്ച് കോയമ്പത്തൂർ സ്വദേശി,മിനിയേച്ചർ പെയിൻറിങ്ങ് വൈറൽ

ഹംപി 

ലോകത്തെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയമാണ് കർണാടകയിലെ ഹംപി. നമ്മുടെ രാജ്യത്തിന്റെ വിജയകരമായ ചരിത്രവും കഥയുമാണ് ഈ മ്യൂസിയം പറയുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ് ഈ ചരിത്ര സ്മാരകങ്ങൾ. നശിച്ച് പോയ ക്ഷേത്രങ്ങൾ, കോട്ടകൾ, രാജകീയ, വിശുദ്ധ സമുച്ചയങ്ങൾ, ആരാധനാലയങ്ങൾ, തൂണുകൾ എന്നിവയുടെ അവശേഷിപ്പുകളാണ് ഇവിടെയുള്ളത്.

ഡാർജിലിങ്, നീലഗിരി & കൽക്ക

നിങ്ങൾ മലനിരകളും മറ്റും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളാണ് ഡാർജിലിങ്, നീലഗിരി, കൽക്ക എന്നിവിടങ്ങൾ. കൂടാതെ രാജ്യത്തെ മലയോര ട്രെയിനുകൾ, അല്ലെങ്കിൽ ടോയ് ട്രെയിനുകൾ സർവീസ് നടത്തുന്ന സ്ഥലങ്ങളാണ് ഇവ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൗണ്ടൻ സ്റ്റീം റെയിൽവേ സ്ഥിതി ചെയ്യുന്നത് ഡാര്ജിലിങിലാണ്. 1881 ലാണ് ഈ റെയിൽവേ സ്ഥാപിച്ചത്. വളരെ മനോഹരമായ യാത്രയാണിത്. ഹിമാലയൻ മലനിരകളുടെ ഭംഗി ആസ്വദിച്ച് കൊണ്ടുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നടത്തണം.

ജന്തർ മന്തർ, രാജസ്ഥാൻ 

ജന്തർ മന്തർ ഒരു ഓപ്പൺ-എയർ അസ്‌ട്രോണോമിക്കൽ നിരീക്ഷണ  കേന്ദ്രമാണ്. 'ലോകത്തിലെ ഏറ്റവും വലിയ സൺഡയൽ' ആയി കണക്കാക്കപ്പെടുന്ന ഒരു ഉപകരണം ഉൾപ്പടെ 20 ഉപകരണങ്ങളാണ് ജന്തർ മന്തറിൽ ഉള്ളത്. അന്നത്തെ രാജാവായ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമനാണ്  ജന്തർ മന്തർ നിർമ്മിച്ചത്. സെലെസ്റ്റിയൽ  വസ്തുക്കളും അവയുടെ ചലനത്തിനും അനുസരിച്ച് സമയം കണ്ടെത്താനാണ് ജന്തർ മന്തർ നിർമ്മിച്ചത്. അതിനോടൊപ്പം തന്നെ രാജകൊട്ടാരങ്ങൾ ഉൾപ്പടെ നിരവധി സ്ഥലങ്ങളാണ് ജയ്‌പൂരിൽ കാണാൻ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News