Independence Day 2022 | കണ്ണിൽ ത്രിവർണ്ണ പതാക വരച്ച് കോയമ്പത്തൂർ സ്വദേശി,മിനിയേച്ചർ പെയിൻറിങ്ങ് വൈറൽ

കണ്ണാടിയിൽ മാത്രം നോക്കി ആരംഭിച്ച പെയിൻറിങ്ങിന് വേണ്ടി വന്നത് മണിക്കൂറുകളാണ്. 16 ശ്രമങ്ങളാണ് ഇതിന് വേണ്ടി വന്നത്

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 06:03 PM IST
  • കണ്ണാടിയിൽ മാത്രം നോക്കി ആരംഭിച്ച പെയിൻറിങ്ങിന് വേണ്ടി വന്നത് മണിക്കൂറുകളാണ്
  • 16 ശ്രമങ്ങളാണ് ഇതിന് വേണ്ടി വന്നത്. പരാജയപ്പെടുമ്പോഴെല്ലാം വാശിയോടെ അടുത്ത ഘട്ടത്തിന് വേണ്ടി പ്രവർത്തിച്ചു
  • മുട്ടയുടെ വെള്ളയിൽ മെഴുക് പെയിന്റ് പുരട്ടിയായിരുന്നു പെയിൻറിങ്
Independence Day 2022 | കണ്ണിൽ ത്രിവർണ്ണ പതാക വരച്ച് കോയമ്പത്തൂർ സ്വദേശി,മിനിയേച്ചർ പെയിൻറിങ്ങ് വൈറൽ

രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്തമായൊരു കലാ സൃഷ്ടിയുമായി എത്തിയിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിയായ ആർട്ടിസ്റ്റ് യുഎംടി രാജ. തന്റെ വലതു കണ്ണിൽ ത്രിവർണ്ണ പതാക വരച്ചാണ് രാജ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. കണ്ണിലെ സ്‌ക്ലെറയിൽ ഇന്ത്യൻ പതാക ഡൂഡിൽ പതിപ്പിച്ചിട്ടുണ്ട്.

കണ്ണാടിയിൽ മാത്രം നോക്കി ആരംഭിച്ച പെയിൻറിങ്ങിന് വേണ്ടി വന്നത് മണിക്കൂറുകളാണ്. 16 ശ്രമങ്ങളാണ് ഇതിന് വേണ്ടി വന്നത്. പരാജയപ്പെടുമ്പോഴെല്ലാം വാശിയോടെ അടുത്ത ഘട്ടത്തിന് വേണ്ടി പ്രവർത്തിച്ചു. ഒടുവിൽ രാജ അതിൽ വിജയിച്ചു.

ALSO READ: Independence day 2022: കാറും ബൈക്കുമൊന്നും ദേശീയ പതാക കൊണ്ട് അലങ്കരിക്കേണ്ട, ചിലപ്പോൾ അഴിയെണ്ണേണ്ടി വരും

മുട്ടയുടെ വെള്ളയിൽ മെഴുക് പെയിന്റ് പുരട്ടിയായിരുന്നു പെയിൻറിങ്. തുടർന്ന് 20 മിനിറ്റോളം കണ്ണിൽ മെംബ്രൺ വച്ചു. നേത്രരോഗ വിദഗ്ധയാ ഡോ.എ.ശശികല എലിസബത്തിന്റെ സാന്നിധ്യത്തിലാണ് രാജ മിനിയേച്ചർ ആർട്ട് അവതരിപ്പിച്ചത്. ത്രിവർണ്ണ പതാക വരയ്ക്കാൻ ഉപയോഗിച്ച വസ്തുക്കൾ അലർജിക്കും ചൊറിച്ചിലിനും കാരണമാകുന്നതിനാൽ പ്രൊഫഷണലിന്റെ ഉപദേശവും മേൽനോട്ടവും കൂടാതെ ഇത് പരീക്ഷിക്കരുതെന്ന് ജനങ്ങളോട് രാജ ഉപദേശിച്ചു. ക

രാജയുടെ ചിത്രം താമസിക്കാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാനിധിയുടെ ഒരു മിനിയേച്ചർ സൃഷ്‌ടിച്ചതിലും കോവിഡ് 19 കാലഘട്ടത്തിൽ തന്റെ സർഗ്ഗാത്മക സൃഷ്ടികൾ ജനങ്ങളോട് പങ്ക് വെച്ചതിലും ശ്രദ്ധേയനാണ് രാജ. ഒമ്പതാം ക്ലാസ് തോറ്റ ഇദ്ദേഹത്തിന് കല തൻറെ അന്നം കൂടിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News