India Covid 19 Updates: ടിപിആർ ഉയരുന്നു, രാജ്യത്ത് ഇന്ന് 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണ നിരക്കും കൂടുന്നു

പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, എന്നിവിടങ്ങളിലാണ് രോ​ഗബാധിതർ കൂടുതലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 11:07 AM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.
  • ടിപിആറിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
  • 4.32 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
India Covid 19 Updates: ടിപിആർ ഉയരുന്നു, രാജ്യത്ത് ഇന്ന് 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണ നിരക്കും കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ടിപിആറിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 4.32 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, എന്നിവിടങ്ങളിലാണ് രോ​ഗബാധിതർ കൂടുതലുള്ളത്. കോവിഡ് മരണ നിരക്കിലും വർധനവുണ്ടായി. 18 പേരാണ് ഇന്നലെ മരിച്ചത്. 

അതേസമയം കേരളത്തിൽ ഇന്നലെ (ജൂൺ 19) 2,786 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേർ കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2,072 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഏറ്റലവും കൂടുതൽ രോ​ഗികൾ ഉള്ളത് എറണാകുളത്താണ്. 574 കേസുകളാണ് ജില്ലയിലുള്ളത്. തിരുവനന്തപുരത്തും കോട്ടയത്തും 534, 348 കേസുകൾ വീതമുണ്ട്. മൂവായിരത്തിന് മുകളിലായിരുന്നു കഴിഞ്ഞ അഞ്ച് ദിവസം കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകള്‍.

Also Read: Covid Updates India: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 12,899 പുതിയ കോവിഡ് കേസുകൾ; സജീവ കോവിഡ് കേസുകൾ 72,474 ആയി

അതിനിടെ മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമാണെന്ന്  ഭാരത് ബയോടെക് കഴിഞ്ഞ ദിവസം അറിയിച്ചു.  പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായാണ് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വെളിപ്പെടുത്ന്നിയത്. അടുത്ത മാസത്തോടെ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറുമെന്നാണ് റിപ്പോർട്ട്.

അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായിരിക്കും ഇതെന്നും ഭാരത് ബയോടെക് ചെയർമാൻ ഡോ കൃഷ്ണ എല്ല പറഞ്ഞു. മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വര്‍ഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം  അനുമതി നല്‍കിയത്.

ഏതൊരു വാക്‌സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും ഇത്  പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാന്‍ പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമര്‍ഥമായ വഴികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ‘എയർ സുവിധ’ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News