New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 15,906 പേർ കൂടി കോവിഡ് (Covid 19). 561 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ നേരിയ ഇടവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് . രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആകെ രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 1,72,594 പേരാണ്.
രാജ്യത്തെ ആതെ കോവിഡ് രോഗബാധയെ തുടർന്നുള്ള മരിച്ചവരുടെ എണ്ണം 4,54,269 ആയി. നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം .51 ശതമാനം താഴ്ന്നു. ഇത് മാർച്ച് 2020 ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 98.17 ശതമാനത്തിലേക്കെത്തിയത്. ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. ആഴ്ചയിൽ 1.23 ആണ്.
COVID19 | India reports 15,906 new cases in the last 24 hours; Active caseload stands at 1,72,594 pic.twitter.com/lM2VKh1COX
— ANI (@ANI) October 24, 2021
അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 80 ലക്ഷത്തോളം കോവിഡ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതോട് കൂടി രാജ്യത്ത് ആകെ 102.10 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
ഇന്നലെ ശനിയാഴ്ച ആകെ 13,40,158 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത് . ഇതോട് കൂടെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 59,97,71,320 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...