New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,571 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആകെ 540 പേരാണ് കഴിഞ്ഞ 24 കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് ഇത് വരെ ആകെ 3.23 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രലായത്തിന്റെ കണക്കുകൾ അനുസരിച്ച് 4.33 ലക്ഷം പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 21,116 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരിൽ 50 ശതമാനത്തിൽ അധികവും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനമാണ്.
കോവിദഃ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ചത് 5,225 പേരെ ആയിരുന്നു. ആകെ 154 പേര് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പുനെ ഉൾപ്പെടെ ഏഴ് ജില്ലകളിലാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നത്.
രാജയത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 25 ദിവസങ്ങളായി 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനമാണ്. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 97.46 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 57.22 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...