New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 21,257 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 22,431പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കൂടതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 271 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
India reports 21,257 fresh infections in the last 24 hours, active caseload at 2,40,221; lowest in 205 days: Ministry of Health and Family Welfare pic.twitter.com/QrQpMyee8N
— ANI (@ANI) October 8, 2021
ആകെ കോവിഡ് രോഗബാധിതരിൽ 0.71 ശതമാനം പേർ മാത്രമാണ് രാജ്യത്ത് നിലവിൽ ചികിത്‌സയിൽ കഴിയുന്നത്. 2020 മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കഴിഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,40,221 ആണ്.
ALSO READ: Vaccination ആദ്യ ഡോസ് ലക്ഷ്യത്തിലേക്ക്; സംസ്ഥാനത്ത് 93 ശതമാനം വാക്സിനേഷൻ പൂർത്തിയായി
രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.96 ശതമാനമാണ് . 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 24,963 പേർ കോവിഡ് രോഗമുക്തി നേടി. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗവിമുക്തരുടെ എണ്ണം 3,32,25,221 ആയി .
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനമാണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 93.17 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു . രാജ്യത്തെ പ്രായപൂർത്തിയായ പൗരന്മാരിൽ 71 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ച് കഴിഞ്ഞു. അതേസമയം 27 പേർ 2 ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു.
ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. കേരളത്തിൽ കഴിഞ 24 മണിക്കൂറിൽ 12,288 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,18,744 ആണ്. രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 56 ശതമാനവും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...