Covid-19: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം

രാജ്യത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.  

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 10:38 AM IST
  • ബുധനാഴ്ച 12 മണിക്ക് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നിര്‍ണ്ണായക അവലോകന യോഗം നടത്തും.
Covid-19:  കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോവിഡ്  അവലോകന യോഗം

New Delhi: രാജ്യത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.  

ബുധനാഴ്ച 12 മണിക്ക് പ്രധാനമന്ത്രി  സംസ്ഥാന മുഖ്യമന്ത്രിമാരുമായി നിര്‍ണ്ണായക അവലോകന യോഗം നടത്തും.  വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തില്‍  പ്രധാനമന്ത്രി മോദി അദ്ധ്യക്ഷത വഹിക്കും.  പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Also Read:   IIT Madras: കോവിഡിന്‍റെ പിടിയില്‍ മദ്രാസ്‌ ഐഐടി, 111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, അടിയന്തിര നടപടികളുമായി അധികൃതര്‍

കോവിഡിന്‍റെ നിലവിലെ സാഹചര്യം, വാക്സിനേഷന്‍,  ബൂസ്റ്റർ ഡോസ് ഡ്രൈവ്, ചില സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിന്‍റെ പാത എന്നിവയെപ്പറ്റി ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കാര്യമായ വര്‍ദ്ധനയാണ് കാണുന്നത്. തുടര്‍ച്ചയായി നാലാം ദിവസമാണ് പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  ദേശീയ തലസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമുണ്ടായിട്ടും, രാജ്യത്തുടനീളമുള്ള മൊത്തത്തിലുള്ള കോവിഡ് കേസുകളുടെ എണ്ണം കുറവാണ് എന്നത് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,483 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 
ചൊവ്വാഴ്ചത്തെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ബുള്ളറ്റിൻ പ്രകാരം, സജീവമായ കേസുകള്‍ 15,636 ആണ്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News