ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായി നിൽക്കെ ഒാക്സിജൻ പ്ലാൻറുകൾ ഇറക്കുമതി ചെയ്യാൻ ധാരണയായി. 23 പ്ലാൻറുകളായിരിക്കും ഒരാഴ്ചക്കുള്ളിൽ എത്തിക്കുക. ഇതിനായി വ്യോമസേനയുടെ സഹായം തേടും.
സായുധ സേനകളുടെ (Armed Forces) ആശുപത്രികളിലായിരിക്കും ഒാക്സിജൻ പ്നാൻറുകൾ സ്ഥാപിക്കുക.മിനിട്ടില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉല്പാദിപ്പിക്കാന് സാധിക്കുന്ന പ്ലാന്റുകളാണ് എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇനിയും കൂടുതല്‍ ഓക്സിജന്‍ (oxygen) ഉല്പാദന പ്ലാന്റുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തേക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ജർമ്മനിയിൽ നിന്നുമാണ് പ്ലാൻറുകൾ ഇറക്കുമതി ചെയ്യുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉല്പാദന ശാലകളില്‍നിന്ന് ഡല്‍ഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ വേഗത്തില്‍ എത്തിക്കാന്‍ റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസുകള്‍ ഓടിക്കും. ഓരോ ഓക്സിജന്‍ എക്സ്പ്രസിലും 16 ടണ്‍ ഉണ്ടാവുമെന്ന് റെയില്‍വേ അറിയിച്ചു.
Also Read: അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ
ലിക്വിഡ് മെഡിക്കൽ ഒാക്സിജനുമായുള്ള ഒാക്സിജൻ ഏക്സ്പ്രസ്സ് മഹാരാഷ്ചട്രയിൽ നിന്നും വെള്ളിയാഴ്ച വൈകീട്ട് വിശാഖ പട്ടണത്ത് എത്തിയിരുന്നു. അതേസമയം രാജ്യത്തെ ഒാക്സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടികാഴ്ച നടത്തിയിരുന്നു. ഒാക്സിജൻ ക്ഷാമത്തെ നേരിടാൻ കമ്പനികൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണം എന്നാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...