India Omicron Update | രാജ്യത്ത് 4,033 ഒമിക്രോൺ കേസുകൾ, ഏറ്റവും അധികം കേസുകൾ മഹാരാഷ്ട്രയിൽ

 മഹാരാഷ്ട്രയിൽ 1,216 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 01:57 PM IST
  • ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണം 7,23,619 ആയി വർദ്ധിച്ചിട്ടുണ്ട്
  • കോവിഡ് കേസുകളുടെ കണക്കുകളും ഉയർന്നിട്ടുണ്ട്
  • 24 മണിക്കൂറിനുള്ളിൽ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
India Omicron Update | രാജ്യത്ത് 4,033 ഒമിക്രോൺ കേസുകൾ, ഏറ്റവും അധികം കേസുകൾ മഹാരാഷ്ട്രയിൽ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 4,033 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,552 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ 1,216 ഒമിക്രോൺ കേസുകളും രാജസ്ഥാനിൽ 529, ഡൽഹി 513, കർണാടക 441, കേരളത്തിൽ 333, ഗുജറാത്തിൽ 236 എന്നിങ്ങനെയാണ്  കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ  1,79,723 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കേസുകൾ 3,57,07,727 ആയി ഉയർന്നു. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണം 7,23,619 ആയി വർദ്ധിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവിൽ ആക്ടീവ് കോവിഡ് കേസുകൾ 7,23,619 ആയി വർദ്ധിച്ചിട്ടുണ്ട്. മൊത്തം അണുബാധകളുടെ 2.03 ശതമാനവും കൂടി കണക്കിലെടുത്താൽ ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 96.62 ശതമാനമായി കുറഞ്ഞതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 204 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണിത്. അതേസമയം 24 മണിക്കൂറിനുള്ളിൽ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണങ്ങൾ 4,83,936 ആയി ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News