റോഹിങ്ക്യന്‍ കുടിയേറ്റം: മ്യാന്മറിലും ബംഗ്ലാദേശിലും പുതിയ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറന്ന് ഇന്ത്യ

കിഴക്കന്‍ മേഖലയിലെ അയല്‍രാജ്യങ്ങളായ മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ പുതിയ രണ്ട് ചെക്ക് പോസ്റ്റുകള്‍ തുറന്നു. റോഹിങ്ക്യന്‍ പ്രശ്നം സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പരിശോധിക്കുന്നതിന് വേണ്ടിയാണ് പുതിയ ചെക്ക് പോസ്റ്റുകള്‍ തുറന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.   

Last Updated : Oct 1, 2017, 04:16 PM IST
റോഹിങ്ക്യന്‍ കുടിയേറ്റം: മ്യാന്മറിലും ബംഗ്ലാദേശിലും പുതിയ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ മേഖലയിലെ അയല്‍രാജ്യങ്ങളായ മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ പുതിയ രണ്ട് ചെക്ക് പോസ്റ്റുകള്‍ തുറന്നു. റോഹിങ്ക്യന്‍ പ്രശ്നം സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പരിശോധിക്കുന്നതിന് വേണ്ടിയാണ് പുതിയ ചെക്ക് പോസ്റ്റുകള്‍ തുറന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.   

മിസോറാമിലെ ല്വാംഗ്തലായ്, ലംഗ്ലെയ് ജില്ലകളിലാണ് മ്യാന്മറില്‍ നിന്ന് കൃത്യമായ രേഖകളുമായി ഇന്ത്യയിലെത്തുന്നവര്‍ക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കുമായാണ് മിസോറാമിലെ ല്വാംഗ്തലായില്‍ ചെക്ക് പോസ്റ്റ് തുറന്നത്. സൊറിന്‍പുയ് ചെക്ക്പോസ്റ്റ് എന്നാവും ഇതറിയപ്പെടുക. ബംഗ്ലാദേശില്‍ കവര്‍പുച്ച് എന്നാണ് പുതിയ ചെക്ക്പോസ്റ്റിന്‍റെ പേര്.

ഇന്ത്യയിലെ കിഴക്കന്‍ തീരപട്ടണമായ കൊല്‍ക്കത്തയേയും മ്യാന്മറിലെ റാഖിന്‍ സംസ്ഥാനത്തെ സിറ്റ്വെയേയും കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന കലാഡന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്‌ട് നടപ്പാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് സൊറിന്‍പുയ് ചെക്ക് പോസ്റ്റ് തുറന്നത്. കലാഡന്‍ നദി വഴിയുള്ള ഗതാഗത പദ്ധതിയാണിത്‌. 

2012 മേയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മ്യാന്മര്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ സൊറിന്‍പുയ് ചെക്ക്പോസ്റ്റ് ആരംഭിക്കാന്‍ ധാരണയായിരുന്നു. മ്യാന്മറിലെ സിറ്റ്വെ തുറമുഖത്ത് നിന്ന് 287 കിലോമീറ്റര്‍ അകലെയാണ് സൊറിന്‍പുയ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശുമായി നദീ അതിര്‍ത്തി പങ്കിടുന്ന മിസോറാമിലെ പ്രദേശത്താണ് കവര്‍പുച്ച്‌ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

Trending News