India Post GDS Registration 2024: ഇന്ത്യൻ പോസ്റ്റ് ജിഡിഎസ് ഒഴിവുകളിലേക്ക് ഇന്നും കൂടി അപേക്ഷിക്കാം

India Post GDS Apply Online 2024 Last Date: ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്.  കൂടുതൽ വിവരങ്ങൾക്ക് തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 02:12 PM IST
  • തപാൽ വകുപ്പ് GDS തസ്തികളിൽ വിളിച്ചിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
  • തിരുത്തലുകൾക്ക് ഓഗസ്റ്റ് ആറുമുതൽ എട്ടുവരെയാണ് സമയമുള്ളത്
India Post GDS Registration 2024: ഇന്ത്യൻ പോസ്റ്റ് ജിഡിഎസ് ഒഴിവുകളിലേക്ക് ഇന്നും കൂടി അപേക്ഷിക്കാം

India Post GDS Apply Online 2024 Last Date: തപാൽ വകുപ്പ് ഗ്രാമീൺ ഡാക് സേവക് തസ്തികളിൽ വിളിച്ചിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട ദിവസം ഇന്ന് അതായത് ആഗസ്റ്റ് 5 ന് അവസാനിക്കും. ഈ പോസ്റ്റിലേക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്നും കൂടി അവരുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തിരുത്തലുകൾക്ക് ഓഗസ്റ്റ് ആറുമുതൽ എട്ടുവരെയാണ് സമയമുള്ളത്.

Also Read: റിട്ടയർ ചെയ്തോ? ഇനി മാസം 25000 വീതം നേടാൻ ഒരു പ്ലാൻ

ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഇന്നുവരെ അപേക്ഷിക്കാം.   44228 ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസിലെ മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Post Office GDS Registration 2024

44,228 ഗ്രാമീണ ഡാക് സേവക് ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം തപാൽ വകുപ്പ് 2024 ജൂലൈ 15 നാണ് പുറത്തിറക്കിയത്. ഇത് പ്രകാരം രാജസ്ഥാനിൽ 2,718, ബിഹാറിൽ 2,558, ഉത്തർപ്രദേശിൽ 4,588, മധ്യപ്രദേശിൽ 4,011, ഛത്തീസ്ഗഡിൽ 1338 എന്നിങ്ങനെയാണ് ഒഴിവുകൾ.  18 നും 32 നും ഇടയിൽ പ്രായമുള്ള യോഗ്യതയുള്ളവർക്ക് അവരുടെ GDS അപേക്ഷാ ഫോമുകൾ ഓഗസ്റ്റ് 5 വരെ സമർപ്പിക്കാം.

Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!

ഗ്രാമീണ തപാൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ജിഡിഎസ്. അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ മുഖേനയാണ്. ഇതിന് മുൻപായി ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് സാധുവായ മൊബൈൽ നമ്പറും ഇ മെയിൽ വിലാസവും നൽകണം.

തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് അല്ലെങ്കിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളോടെ എസ്എസ്‌സി പാസായിരിക്കണം, ഉദ്യോഗാർത്ഥി കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം, അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസും കൂടിയത് 40 വയസുമാണ്. സംവരണ വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്മെൻ്റ് 2024: രജിസ്റ്റർ ചെയ്യേണ്ട വിധം

ആദ്യം ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in തുറക്കുക 

ഹോം പേജിൽ ലഭ്യമായ 'Registration' ലിങ്കിൽ ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷൻ ഫോം പൂർത്തിയാക്കാൻ നിങ്ങളുടെ വിശദാംശങ്ങളും ഇമെയിൽ വിലാസവും സമർപ്പിക്കുക 

തുടർന്ന് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ജനറേറ്റ് ചെയ്യും

രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക

തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക

ശേഷം 'submit' സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക

കൂടുതൽ ആവശ്യത്തിനായി അതിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക

ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്.  കൂടുതൽ വിവരങ്ങൾക്ക് തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News