ഇന്ത്യൻ പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ indiapostgdsonline.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തിയതി ഓഗസ്റ്റ് 23 ആണ്. അപേക്ഷകർക്ക് അവരുടെ അപേക്ഷാ ഫോമുകളിൽ ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 26 വരെ മാറ്റങ്ങൾ വരുത്താൻ കഴിയും. ആകെ 30,041 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ ഇന്ത്യാ ഗവൺമെന്റ്/സംസ്ഥാന സർക്കാരുകൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും (നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയങ്ങളായി പഠിച്ചത്) സഹിതം പത്താം ക്ലാസിലെ സെക്കൻഡറി സ്കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ, ഏതെങ്കിലും അംഗീകൃത വിഭാഗങ്ങളിൽ ജിഡിഎസ് പോസ്റ്റിന് അപേക്ഷിക്കുന്നവർ അവരുടെ പ്രാദേശിക ഭാഷ കുറഞ്ഞത് സെക്കൻഡറി സ്റ്റാൻഡേർഡ് വരെ (നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയങ്ങളായി) പഠിച്ചിരിക്കണം.
ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക പോർട്ടൽ ആയ indiapostgdsonline.gov.in സന്ദർശിക്കുക
'ഓൺലൈൻ ആപ്ലിക്കേഷൻ' എന്നതിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
സർട്ടിഫിക്കറ്റുകൾ, ഫോട്ടോഗ്രാഫുകൾ, ഒപ്പുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ബട്ടൺ അമർത്തുക
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
ഇന്ത്യാ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2023: പ്രതിഫലം
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം) തസ്തികയിലേക്ക് ഗ്രാമീൺ ഡാക് സേവക്‌മാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിമാസ ശമ്പളം 12,000 രൂപ മുതൽ 29,380 രൂപ വരെ ആയിരിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം) തസ്തികയിൽ 10,000 രൂപ മുതൽ 24,470 രൂപ വരെ ശമ്പളം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...