ന്യൂഡൽഹി : India Covid Update: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 14,313 കേസുകൾ മാത്രമാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയേറെ കുറയുന്നത്.
14,313 പുതിയ കേസുകൾ (Covid19) കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,39,85,920 ആയിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,33,20,057 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
Out of 14,313 new #COVID19 cases and 181 deaths reported in India, Kerala reported 6,996 cases and 84 deaths yesterday.
— ANI (@ANI) October 12, 2021
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച 26,579 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,900 ആയി കുറഞ്ഞു.
24 മണിക്കൂറിനിടെ 181 പേർക്ക് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതുവരെ രാജ്യത്ത് 4,50,963 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 95,89,78,049 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 65,86,092 ഡോസ് വാക്‌സിനാണ് നൽകിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...