ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,35,532 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 871 മരണങ്ങൾ റിപ്പോർട്ട് ചെ്യതതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മരണസംഖ്യ 4,93,198 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 20,04,333 ആണ്.
24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 1,01,278 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് 3,35,939 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,83,60,710 ആയി.
India reports 2,35,532 new #COVID19 cases, 871 deaths and 3,35,939 recoveries in the last 24 hours
Active case: 20,04,333 (4.91%)
Daily positivity rate: 13.39%Total Vaccination : 1,65,04,87,260 pic.twitter.com/6X0dxg3LjJ
— ANI (@ANI) January 29, 2022
ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 93.60 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.89 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കൂടാതെ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 165.04 കോടി കവിഞ്ഞു.
അതേസമയം, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ കോവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും. 15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നൽകേണ്ടവരുടെയും വാക്സിനേഷൻ വേഗത്തിലാക്കാൻ
കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു. പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിൽ പരിശോധന വേഗത്തിലാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...