Russia Talks | താലിബാൻ ഉൾപ്പെടെ പങ്കെടുക്കുന്ന റഷ്യ ചർച്ചയിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഒക്ടോബർ ഇരുപതിനാണ് റഷ്യയിലെ മോസ്കോയിൽ വച്ച് അഫ്​ഗാനിസ്ഥാൻ വിഷയത്തിൽ ചർച്ച നടക്കുക

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 10:33 PM IST
  • ചൈന, പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും
  • ചർച്ചയിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
  • താലിബാനുമായി ഇന്ത്യ ദോഹയിൽ വച്ച് ചർച്ച നടത്തിയിരുന്നു
  • ഖത്തർ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസുമായാണ് ചർച്ച നടത്തിയത്
Russia Talks | താലിബാൻ ഉൾപ്പെടെ പങ്കെടുക്കുന്ന റഷ്യ ചർച്ചയിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യയിൽ താലിബാനടക്കം (Taliban) പങ്കെടുക്കുന്ന ചർച്ചയിൽ ഇന്ത്യയും പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ ഇരുപതിനാണ് റഷ്യയിലെ മോസ്കോയിൽ വച്ച് അഫ്​ഗാനിസ്ഥാൻ (Afghanistan) വിഷയത്തിൽ ചർച്ച നടക്കുക.

ചൈന, പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും. ഒക്ടോബർ ഇരുപതിന് മോസ്കോയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ALSO READ: India-Taliban Meet: ഇന്ത്യക്കാരുടെ സുരക്ഷയും രക്ഷാപ്രവർത്തനവും ചർച്ചയായി

താലിബാനുമായി ഇന്ത്യ ദോഹയിൽ വച്ച് ചർച്ച നടത്തിയിരുന്നു. ഖത്തർ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസുമായാണ് ചർച്ച നടത്തിയത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇന്ത്യക്കാരുടെ സുരക്ഷ, രക്ഷാപ്രവർത്തനം, അഭയാർഥികളുടെ പ്രശ്നം എന്നീ കാര്യങ്ങളാണ് അന്നത്തെ ചർച്ചയിൽ പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്​ഗാനിസ്ഥാനെ വേദിയാക്കരുതെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News