ന്യൂഡൽഹി: താലിബാനുമായി (Taliban) ഇന്ത്യ ചർച്ച നടത്തി. ദോഹയിൽ വച്ചാണ് ചർച്ച നടത്തിയത്. ഖത്തർ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്നാണ് വിദേശകാര്യ മന്ത്രാലയം (Ministry of external affairs) വ്യക്തമാക്കുന്നത്.
ഇന്ത്യക്കാരുടെ സുരക്ഷ, രക്ഷാപ്രവർത്തനം, അഭയാർഥികളുടെ പ്രശ്നം എന്നീ കാര്യങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ട്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും (Terrorism) അഫ്ഗാനിസ്ഥാനെ വേദിയാക്കരുതെന്ന് ഇന്ത്യ നിർദേശിച്ചു.
ALSO READ: Kabul Airport പിടിച്ചെടുത്ത് താലിബാൻ; വിമാനത്താവളത്തിൽ പരിശോധന നടത്തി
സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ അധികാരം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചർച്ച നടത്തുന്നത്. ദോഹയിൽ വച്ച് മുൻപ് അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. ഇതാദ്യമായാണ് താലിബാനുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...