വ്യോമസേനയുടെ വിജയക്കുതിപ്പിന് 86-ാം പിറന്നാൾ

ഇന്ത്യന്‍ വ്യോമസേനയുടെ  കരുത്തും കഴിവും വിളിച്ചോതി കൊണ്ട് ഹിൻഡൻ വ്യോമതാവളത്തിൽ സേനയുടെ 86-ാം സ്ഥാപകദിനാഘോഷം നടക്കുകയാണ്.

Last Updated : Oct 8, 2018, 02:53 PM IST
വ്യോമസേനയുടെ വിജയക്കുതിപ്പിന് 86-ാം പിറന്നാൾ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിജയങ്ങളിലേക്കുള്ള കുതിപ്പിന് 86 വർഷങ്ങളുടെ തിളക്കം.140,139 ഉദ്യോഗസ്ഥന്മാർ,1720 എയർക്രാഫ്റ്റുകൾ,രണ്ടാം ലോകമഹായുദ്ധമുൾപ്പെടെ 12 പോരാട്ടങ്ങൾ,സർവസന്നാഹങ്ങളുമുള്ള എയർക്രാഫ്റ്റുകളിൽ ലോകത്തു തന്നെ നാലാം സ്ഥാനം അങ്ങനെ പകരം വയ്ക്കാനില്ലാത്ത വീര്യത്തിന്റെ ചരിത്രമാണ് ഇന്ത്യൻ വ്യോമസേനയുടേത്.

ഇന്ത്യന്‍ വ്യോമസേനയുടെ  കരുത്തും കഴിവും വിളിച്ചോതി കൊണ്ട് ഹിൻഡൻ വ്യോമതാവളത്തിൽ സേനയുടെ 86-ാം സ്ഥാപകദിനാഘോഷം നടക്കുകയാണ്. അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ഒരു കാലത്ത് സേനയുടെ ആവേശമായിരുന്ന ഡക്കോട്ട വിമാനം  വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൈനികർക്കും ജനങ്ങൾക്കും മുന്നിലെത്തി.

രാവിലെ എട്ട് മണിക്ക് ആകാശഗംഗാ ടീമിന്‍റെ സ്കൈ ഡൈവിംഗോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. വ്യോമേ സേനാ മേധാവി ബീരേന്ദർ സിംഗ് ധനോവ സേനയുടെ സലൂട്ട് സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ വിവിധ പുരസ്കാരങ്ങൾ നേടിയവ വരെ ആദരിച്ചു.

 

 

സാഹസികതയുടെയും വിസ്മയങ്ങളുടെയും നിമിഷങ്ങൾ സൃഷ്ടിച്ച ഒരു മണിക്കുർ നീണ്ട അഭ്യാസപ്രകടനങ്ങൾ. മിഗ് 21, മിഗ് 29, എസ് യു 30, ജാഗ്വാർ തുടങ്ങി അത്യാധുനിക യുദ്ധവിമാനങ്ങളെല്ലാം ക്ഷണിക്കപ്പെട അതിഥികൾക്ക് വിരുന്നേകി. തുടർന്ന് ആകാശത്ത് വർണ വിസ്മയങ്ങൾ തീർത്ത് തേജസ്, സാരംഗ്, സൂര്യ കിരൺ ഹെലികോപ്റ്ററുകളുടെ പ്രകടനം.

1932 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് ആരംഭിച്ച വ്യോമസേന 1950 കാലഘട്ടത്തിലാണ് പൂർണ്ണമായും സജ്ജ്മാകുന്നത്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ മേഘദൂത്, ഓപ്പറേഷൻ കാക്റ്റസ്, കാർഗിൽ യുദ്ധം തുടങ്ങിയ നിരവധി പോരാട്ടങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ വീര്യം രാജ്യത്തിനെ അഭിമാനത്തിന്‍റെ നെറുകയിലെത്തിച്ചു.

ഇന്ന് ചീഫ് മാർഷൽ അരൂപ് റാഹയുടെ നേതൃത്വത്തിൽ ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാൻ കഴിയും വിധത്തിൽ ഇന്ത്യൻ വ്യോമസേന സജ്ജമാണ്. കേരളത്തിലടക്കം പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനവുമായി വ്യോമസേനയുടെ വിമാനങ്ങൾ മുന്നിലുണ്ടായിരുന്നു.

എൺപത്തിയാറാം പിറന്നാളിനോടനുബന്ധിച്ച് വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ് നടത്തിയ സൈനിക പരിശീലനത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 

ജലന്ധർ ആദമ്പൂർ എയർബേയ്സിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യോമസേന പങ്കുവച്ചത്. 1080 ഓളം അംഗങ്ങളാണ് നാവികസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സിലുള്ളത്. സെമി സ്ന്നിപ്പർ റൈഫിൾസ്, ഇസ്രായേൽ നിർമ്മിത ഗ്രനേഡ് ലോൻജറുകൾ എന്നിവയാണ് ഗരുഡ് കമാൻഡോ ഫോഴ്സിന്‍റെ പ്രധാന ആയുധങ്ങൾ.

Trending News