ജൂലൈ ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നു

Last Updated : Jun 22, 2016, 03:00 PM IST
ജൂലൈ ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നു

ജൂലൈ ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നു 

ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നു‍. ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങളാണ് അടുത്ത മാസം മുതല്‍ റെയില്‍വേ നടപ്പാക്കുന്നത്. താത്കാല്‍ സംവിധാനത്തിലും ഗുണകരമായ മാറ്റംവരുത്തി റെയില്‍വേ. നിലവില്‍ താത്കാല്‍ ക്യാന്‍സല്‍ ചെയ്താല്‍ തുക നമ്മുക്ക് തിരികെ ലഭിക്കില്ല. എന്നാല്‍, ജൂലൈ ഒന്ന്‍ മുതല്‍ താത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പകുതി തുക തിരികെ ലഭിക്കും.

ജൂലൈ 1 മുതല്‍ റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ 

* താത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ അമ്പത് ശതമാനം തിരികെ കിട്ടും. 

*തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്തിലും മാറ്റം. ജൂലൈ ഒന്നു മുതല്‍ എസി കോച്ചുകളില്‍ രാവിലെ പത്ത് മണി മുതല്‍ പതിനൊന്ന് വരെയും സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റുകള്‍ പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെയും ബുക്ക് ചെയ്യാം. 

*സുവിധ ട്രെയിനുകളില്‍ ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റില്ല. കണ്‍ഫേം ടിക്കറ്റുകാര്‍ക്കും, ആര്‍.എ.സി. ടിക്കറ്റുകാര്‍ക്കും മാത്രം തീവണ്ടികളില്‍ സഞ്ചരിക്കാം. 

*രാജാധാനി, ശതാബ്ദി ട്രെയിനുകളില്‍ ഇനി മുതല്‍ പേപ്പര്‍രഹിത ടിക്കറ്റുകള്‍. മൊബൈല്‍ ടിക്കറ്റ് മാത്രം കാണിച്ച് ഈ തീവണ്ടികളില്‍ യാത്ര ചെയ്യാം. 

*രാജധാനി, ശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. 

*.ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ വിവിധ ഭാഷകള്‍ ലഭ്യമാക്കും. 

*യാത്രക്കാര്‍ക്ക് വന്‍ചിലവ് സൃഷ്ടിക്കുന്ന പ്രീമിയം തീവണ്ടികള്‍ ജൂലൈ ഒന്നിന് ശേഷം ഉണ്ടാവില്ല. 

*എസി 2 ടയര്‍, ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ നൂറ് രൂപയും എസി 3 ടയര്‍, ഇക്കണോമി, എസി ചെയര്‍ കാര്‍ ടിക്കറ്റുകളില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റില്‍ അറുപത് രൂപയുമായിരിക്കും ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കുക. 

Trending News