Covid 19;രാജ്യത്ത് മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ;കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി!

രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ഉള്ള മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയായെന്ന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Last Updated : Aug 11, 2020, 07:54 PM IST
  • കോവിഡ് ബാധയെ തുടര്‍ന്ന് ഉള്ള മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയായെന്ന്‍ ആരോഗ്യമന്ത്രാലയം
  • 1.99 ശതമാനമാണ് മരണ നിരക്കെന്ന് ആരോഗ്യമന്ത്രാലയം
  • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം
  • കോവിഡ് ബാധ രൂക്ഷമായ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി
Covid 19;രാജ്യത്ത് മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ;കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി!

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ഉള്ള മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയായെന്ന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

1.99 ശതമാനമാണ് മരണ നിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി,രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

പ്രതിദിനം 10 ലക്ഷം ജനങ്ങളില്‍ 506 എന്ന നിലയില്‍ പരിശോധനകളുടെ ദേശീയ ശരാശരി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ രാജ്യത്ത് പരിശോധനകളുടെ എണ്ണം ഏഴ് ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ് എന്ന് പറയുകയും 
ഇനിയും പരിശോധനകള്‍ ഉയര്‍ത്തണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മരണ നിരക്ക് ഒരു ശതമാനമായി കുറയ്ക്കുക എന്ന ലെക്ഷ്യത്തോടെ വേണം പ്രവര്‍ത്തിക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് ബാധ രൂക്ഷമായ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 
ചര്‍ച്ച നടത്തി,ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌,തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി,പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി 
മമതാ ബാനാര്‍ജി,പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്,തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി,ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,ആന്ധ്രാപ്രദേശ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി,കര്‍ണാടകയെ 
പ്രതിനിധീകരിച്ച് ഉപ മുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍,മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ എന്നിവരാണ് പങ്കെടുത്ത്.

Also Read:102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്!
നിലവില്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ള കോവിഡ് ബാധിതരില്‍ 80 ശതമാനവും ഈ സംസ്ഥനങ്ങളില്‍ നിന്നുള്ളവാരാണ്.
അതുകൊണ്ട് തന്നെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഈ സംസ്ഥനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കാനുള്ളതെന്നും
പ്രധാനമന്ത്രി പറഞ്ഞു.ഈ സംസ്ഥനങ്ങളില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 6 ലക്ഷം കഴിഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും പ്രധാനമന്ത്രി 
ഓര്‍മിപ്പിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം എന്ന് പ്രധാനമന്ത്രി 
വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി മാരോട് ആവശ്യപെടുകയും ചെയ്തു.

Trending News