മഹാരാഷ്ട്ര: മുംബൈയിലെ താജ് ഹോട്ടലിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് താജ് ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അർദ്ധരാത്രി 12:30 ഓടെ ഫോണിലൂടെയാണ് സന്ദേശം എത്തിയത്.
Also read: SSLC Results 2020: SSLC ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ടിനായുള്ള ലിങ്ക്‍, അറിയേണ്ടതെല്ലാം!!
ഫോൺ കോൾ ലഭിച്ച ഉടനെ ഹോട്ടല് അധികൃതർ പോലെസിനെ വിവരാമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺ കോൾ എത്തിയത് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. താജ് ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു സന്ദേശം. ഇതോടെ ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഹോട്ടലിലേക്ക് വരുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സൗത്ത് മുംബൈയിൽ ഹോട്ടൽ താജിന് ചുറ്റും ശക്തമായ നിരീക്ഷണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തീരപ്രദേശങ്ങളിലും പെട്രോളിങ് വർദ്ധിപ്പിച്ചിട്ടുണ്ട്.
Also read: വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ വിന്യസിക്കും..!
മുൻപും ലഷ്കർ ഭീകരർ പ്രധാന ലക്ഷ്യം വച്ച ഹോട്ടലായിരുന്നു ഇത്. 2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിന് നേരെ തീവ്രവാദി ആക്രമണം നടന്നപ്പോൾ 166 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുംബൈ ആക്രമണത്തിൽ തീവ്രവാദിയായ അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ഹോട്ടൽ താജിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകുകയും ചെയ്തിരുന്നു. ഈ കുറ്റത്തിന് 2012 സെപ്റ്റംബർ 21 ന് അജ്മൽ കസബിനെ തൂക്കിലേറ്റുകയും ചെയ്തു.