Mumbai: കാര്‍ഗോ കംപാര്‍ട്ട്‌മെന്‍റില്‍ തൊഴിലാളി ഉറങ്ങിപ്പോയി, ഉറക്കം തെളിഞ്ഞപ്പോള്‍ എത്തിയത് അബുദാബിയില്‍... !! ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ മുംബൈ-അബുദാബി ഫ്‌ളൈറ്റില്‍ ജോലി ചെയ്ത ജീവനക്കാരനാണ് അറിയാതെ ഉറങ്ങിപ്പോയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം അദ്ദേഹം സുരക്ഷിതനായി അബുദാബിയില്‍ എത്തിയതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാഗേജ് ലോഡ് ചെയ്ത ശേഷം തൊഴിലാളി അതിന് സമീപം തന്നെ ഉറങ്ങിപ്പോയതായും കാര്‍ഗോയുടെ വാതില്‍ അടഞ്ഞ് പോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എണീറ്റതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
Also Read: IndiGo: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ഇൻഡിഗോ എയർലൈന്‍സ്
അബുദാബിയില്‍ ഇറങ്ങിയ ലോഡിംഗ് തൊഴിലാളിയുടെ മെഡിക്കല്‍ എക്‌സാമിനേഷന്‍ നടത്തിയിരുന്നു. അബുദാബി അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡി.സി.ജി.എ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...