Indigo: പ്രതിഷേധക്കാരെ ശാന്തരാക്കാൻ ജീവനക്കാർ ശ്രമിച്ചു, ജയരാജൻ പിടിച്ചുതള്ളി; ഇൻഡി​ഗോ റിപ്പോർട്ട്

Indigo: പ്രതിഷേക്കാരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുദ്രാവാക്യം വിളി തുടർന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 06:25 AM IST
  • പ്രതിഷേധക്കാരെ ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്
  • സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്
  • വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി ഡിജിസിഎയ്ക്ക് കൈമാറിയത്
Indigo: പ്രതിഷേധക്കാരെ ശാന്തരാക്കാൻ ജീവനക്കാർ ശ്രമിച്ചു, ജയരാജൻ പിടിച്ചുതള്ളി; ഇൻഡി​ഗോ റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകി ഇൻഡിഗോ വിമാനക്കമ്പനി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡി​ഗോ വ്യക്തമാക്കി. പ്രതിഷേക്കാരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുദ്രാവാക്യം വിളി തുടർന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

പ്രതിഷേധക്കാരെ ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക്  വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും  ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.  വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി ഡിജിസിഎയ്ക്ക് കൈമാറിയത്.

ALSO READ: Protest: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. സംഘത്തിൽ വലിയതുറ, കണ്ണൂർ സ്റ്റേഷനുകളിലെ എ.സിമാരും എസ്എച്ച്ഒ മാരും ഉൾപ്പെടും. ക്രൈംബ്രാഞ്ച് മേധാവി അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രിയെ വധിക്കാൻ വിമാനത്തിൽ ഗൂഡാലോചന നടത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രത്യേക സം​ഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News