Indo-China Clash: അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം

16 മണിക്കൂറോളം നീണ്ടു നിന്ന ചർച്ചക്ക് പിന്നാലെയാണ് അതിർത്തിയിലെ ചൈനയുടെ പുതിയ പ്രകോപന തന്ത്രം. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 01:03 PM IST
  • നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികരുടെ കടന്നു കയറ്റ ശ്രമം.
  • നീക്കം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചതോടെ മേഖലയില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.
  • ഇരുപതോളം ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.
Indo-China Clash: അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം

ന്യൂഡൽഹി :  അതിർത്തിയിൽ ഇന്തോ-ചൈന(Indo-China) തർക്കം പുകയവെ നിയന്ത്രണ രേഖയിലൂടെ കടന്ന് കയറാൻ ശ്രമിച്ച സൈനീകരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികരുടെ കടന്നു കയറ്റ ശ്രമം. നീക്കം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചതോടെ മേഖലയില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇരുപതോളം ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു. ചൈനയുടെ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.നിലവില്‍ നാകുലയില്‍ സ്ഥിതി ശാന്തമാണ്.

 

ALSO READ: Republic Day 2021: പ്രതികൂല സാഹചര്യത്തിലും എല്ലാം സജ്ജമാക്കി രാജ്യം, കാണാം Republic Day Parade Rehearsal കാഴ്ചകൾ

 

മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.കിഴക്കന്‍ ലഡാക്കിലെ(Ladak) അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ചൈനീസ് സൈന്യം സിക്കിമില്‍ പ്രകോപനപരമായ നീക്കം നടത്തിയത്. അരുണാചലില്‍ ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറി ചൈന വീടുകള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇരു സൈനീകരും മുഖാമുഖം നിൽക്കുന്ന അതിർത്തി പ്രദേശങ്ങളിലൊന്നാണ് നാകുല. 3488 കിലോമീറ്റർ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടയിൽ വരുന്ന ഇത്തരം പ്രശ്നങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

ALSO READ: Farmers Tractor Rally: കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി

 

കിഴക്കന്‍ ലഡാക്കിലെ മോള്‍ഡോയില്‍ ഞായറാഴ്‌ച രാവിലെ 10ന് ആരംഭിച്ച ചര്‍ച്ച സമാപിച്ചപ്പോള്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30 ആയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ചര്‍ച്ച നയിച്ചത് മലയാളി കൂടിയായ  ലഫ്.ജനറല്‍ പി.ജി.കെ മേനോന്‍ ആണ്. 16 മണിക്കൂറോളം നീണ്ടു നിന്ന ചർച്ചക്ക് പിന്നാലെയാണ് അതിർത്തിയിലെ ചൈനയുടെ പുതിയ പ്രകോപന തന്ത്രം. 2020 ജൂൺ 15-ന് ഗാല്‍വാനിൽ(Galwan) നടന്ന ഇന്തോ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനീകരാണ് കൊല്ലപ്പെട്ടത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News