Hotel owner stabbed in Tanur: ചായ കുടിക്കാന്‍ ഹോട്ടലില്‍ എത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്നും പറഞ്ഞ് ഹോട്ടലിൽ ബഹളം വയ്ക്കുകയും ശേഷം ഹോട്ടലിൽ നിന്നും പോയ ഇയാൾ കത്തിയുമായെത്തി ഹോട്ടലുടമയെ കുത്തുകയുമായിരുന്നു.
ആലപ്പുഴ ബ്ലോക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം. ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
പോലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മ
ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പരിപാടിക്കിടെ പ്രശ്നമുണ്ടായതിന് കാരണമായതെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ലയെന്നും യുവാക്കള്‍ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.
താടി നീട്ടി വളർത്തി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരസഭാ യോഗത്തിൽ ഇത് പ്രചരിക്കാനുണ്ടായ കാരണം ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ രംഗത്ത് എത്തി.
തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചതിനാൽ ആണ് തിരെഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് എൽ ഡി എഫ് ആരോപിക്കുന്നു. എന്നാൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദിച്ചതായും പോളിംഗ് സ്റ്റേഷന് സമീപത്തേക്ക് ചെല്ലുവാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു.
അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.