കേന്ദ്ര ഇന്റലിജൻസ് ബ്യൂറോടയിലെ 150 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ്-2/ടെക്‌നിക്കലൽ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെൻറ്. ഗേറ്റ് സ്കോർ കാർഡുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ നടപടിക്രമം 2022 ഏപ്രിൽ 16 മുതൽ ആരംഭിക്കും, അവസാന തീയതി 2022 മെയ് 7 ആണ്.
ഉദ്യോഗാർത്ഥികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ mha.gov.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്.
പ്രധാന തീയതികൾ:
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നതിനുള്ള ആരംഭ തീയതി - 16 ഏപ്രിൽ 2022
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി - 7 മെയ് 2022
ഒഴിവുകൾ
150 ഒഴിവുകളിൽ 56 എണ്ണം കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും 94 തസ്തികകളിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്ട്രീമിൽ നിന്നുള്ളവരെയും നിയമിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിലെ ഗേറ്റ് സ്‌കോർ എന്നിവ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് / കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം.
ഗേറ്റ് മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഗേറ്റ് സ്കോറിന്റെ വെയിറ്റേജ് 1000 ആണ്, അഭിമുഖത്തിന് 175 മാർക്കായിരിക്കും. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സൈക്കോമെട്രിക്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും ഹാജരാകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...