Indian Air Force Jobs 2021: വായുസേനയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം, എന്നുവരെ അപേക്ഷ സമര്‍പ്പിക്കാം, യോഗ്യത, അറിയാം കൂടുതല്‍ വിവരങ്ങള്‍

ഇന്ത്യൻ വ്യോമസേനയിൽ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം.... Group - C സിവിലിയൻ  തസ്തികകളിൽ ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്‍റ്  നടത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 03:56 PM IST
  • ഇന്ത്യൻ വ്യോമസേനയിൽ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം....
  • Group - C സിവിലിയൻ തസ്തികകളിൽ ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്‍റ് നടത്തുന്നു.
  • സിവിലിയൻ കാറ്റഗറി സൂപ്രണ്ട്, ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റോർ കീപ്പർ, കുക്ക്, പെയിന്‍റർ എന്നീ ഒഴിവുകളിലെയ്ക്കാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്.
Indian Air Force Jobs 2021:  വായുസേനയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം,  എന്നുവരെ  അപേക്ഷ സമര്‍പ്പിക്കാം, യോഗ്യത, അറിയാം  കൂടുതല്‍ വിവരങ്ങള്‍

Indian Air Force Group-C Civilian Posts: ഇന്ത്യൻ വ്യോമസേനയിൽ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം.... Group - C സിവിലിയൻ  തസ്തികകളിൽ ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്‍റ്  നടത്തുന്നു.

സിവിലിയൻ കാറ്റഗറി സൂപ്രണ്ട്, ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റോർ കീപ്പർ, കുക്ക്, പെയിന്‍റർ  എന്നീ ഒഴിവുകളിലെയ്ക്കാണ്  റിക്രൂട്ട്മെന്‍റ് നടക്കുന്നത്.   

ആകെ ഒഴിവുകള്‍, വിശദ വിവരങ്ങള്‍  (Total vacancy Indian Air Force Group-C Civilian Posts)

സിവിലിയൻ കാറ്റഗറിയില്‍ 282 ഒഴിവുകളാണ്  ഉള്ളത്.  

ഹെഡ്ക്വാർട്ടേഴ്സ് മെയിന്റനൻസ് കമാൻഡ് - 153 ഒഴിവുകള്‍  
ഹെഡ്ക്വാർട്ടേഴ്സ് ഈസ്റ്റേൺ എയർ കമാൻഡ് - 32 ഒഴിവുകള്‍  
ഹെഡ്ക്വാർട്ടേഴ്സ് സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് -11 ഒഴിവുകള്‍  
സ്വതന്ത്ര യൂണിറ്റുകൾ - 1 ഒഴിവ്
കുക്ക് (സാധാരണ ഗ്രേഡ്) - 5 ഒഴിവുകള്‍  
മെസ് സ്റ്റാഫ് - 9 ഒഴിവുകള്‍  
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് - 18 ഒഴിവുകള്‍  
ഹൗസ് കീപ്പിംഗ് സ്റ്റാഫ് - 15ഒഴിവുകള്‍  
ഹിന്ദി ടൈപ്പിസ്റ്റ് - 3 പോസ്റ്റുകൾ
ലോവർ ഡിവിഷൻ ക്ലർക്ക് - 10 ഒഴിവുകള്‍  
സ്റ്റോർ കീപ്പർ - 3 ഒഴിവുകള്‍  
ആശാരി - 3 പോസ്റ്റുകൾ
പെയിന്റർ - 1 ഒഴിവ് 
സൂപ്രണ്ട് (സ്റ്റോർ) - 5 ഒഴിവുകള്‍  
സിവിലിയൻ മെക്കാനിക് ട്രാൻസ്പോർട്ട് ഡ്രൈവർ - 3 ഒഴിവുകള്‍  

എന്നുവരെ അപേക്ഷിക്കാം?  (Last date of submission of application

താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് 2021 സെപ്റ്റംബർ 7വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത (Educational Qualification

സൂപ്രണ്ട്  തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍  അടിസ്ഥാന യോഗ്യത ബിരുദമാണ്. 

ലോവർ ഡിവിഷൻ ക്ലാർക്ക്  (Lower Division Clerk)
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 12 -ാം ക്ലാസ് പാസായിരിക്കണം.

സ്റ്റോർ കീപ്പര്‍   (Store Keeper)
പന്ത്രണ്ടാം ക്ലാസ് പാസാവണം, അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം. 

Cook

അംഗീകൃത ബോർഡിൽ നിന്നുള്ള 12ാം ക്ലാസ് പാസായ   സർട്ടിഫിക്കറ്റ്. അല്ലെങ്കില്‍  കാറ്ററിംഗിൽ ഡിപ്ലോമ.   മറ്റ് ഒഴിവുകള്‍ക്ക് അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. 

എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം?  (How to apply?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളും യോഗ്യതയും അനുസരിച്ച്  എയർഫോഴ്‌സ് സ്റ്റേഷനിൽ ഓഫ്‌ലൈൻ മോഡ് വഴി അപേക്ഷകൾ സമർപ്പിക്കാം. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഫോർമാറ്റിലുള്ള പൂരിപ്പിച്ച അപേക്ഷാഫോറം  രേഖകൾ സഹിതം സാധാരണ പോസ്റ്റ്/ രജിസ്റ്റർ ചെയ്ത പോസ്റ്റ്/ സ്പീഡ് പോസ്റ്റ്/ കൊറിയർ വഴി ബന്ധപ്പെട്ട എയർഫോഴ്സ് സ്റ്റേഷനിൽ സമർപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News