Corona lock down: ഡൽഹി പൊലീസിന് നേരെ ഐഎസ് ആക്രമണം നടത്തിയേക്കാം

പൊലീസിന് ലഭിച്ചിട്ടുള്ള രഹസ്യ സന്ദേശത്തിൽ  Lone Wolf ആക്രമണത്തിന്റെ രൂപത്തിലായിരിക്കും ഐഎസ് ആക്രമിക്കുന്നത് എന്നാണ്.    

Last Updated : Apr 1, 2020, 10:55 PM IST
Corona lock down: ഡൽഹി പൊലീസിന് നേരെ ഐഎസ് ആക്രമണം നടത്തിയേക്കാം

ന്യൂഡൽഹി: കോറോണ (Covid19) വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ lock down പ്രഖ്യാപിച്ചിരിക്കുകയാണ്. 

എന്നാൽ ഇപ്പോഴിതാ lock down മായി ബന്ധപ്പെട്ട് ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.   ക്രമസമാധാനത്തിനായി വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടിരിക്കുന്നതായിട്ടാണ് റിപ്പോർട്ട്. 

Also read: കോറോണ പ്രതിരോധം: 25 ലക്ഷം സംഭാവന നൽകി ഹോക്കി ഇന്ത്യ 

ഈ വിവരത്തിന് ശേഷം ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. കൂടാതെ പിക്കറ്റിൽ (pickets) പോസ്റ്റ് ചെയ്തിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

പൊലീസിന് ലഭിച്ചിട്ടുള്ള രഹസ്യ സന്ദേശത്തിൽ  Lone Wolf ആക്രമണത്തിന്റെ രൂപത്തിലായിരിക്കും ഐഎസ് ആക്രമിക്കുന്നത് എന്നാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ പിക്കറ്റിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയെയും കർശനമായ പരിശോധന നടത്തുന്നുണ്ട്. 

Also read: Corona നിരക്ക് ഉയരാൻ കാരണം മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ യാത്ര 

കൂടാതെ പിക്കറ്റിൽ ഒരു പോലീസുകാരും തനിച്ചാകരുതെന്നും പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോറോണ വൈറസ് രാജ്യത്ത് അധിവേഗം പടർന്നു പിടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെയായി 1637 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതുവരെ 38 പേർ കോറോണ രോഗബാധ മൂലം മരണമടഞ്ഞുവെങ്കിലും 133 പേർ രോഗവിമുക്തരാവുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Trending News