മുംബൈ : ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി സ്വത്ത് വകകൾ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 200 കോടി സാമ്പത്തിക തിരുമറി കാണിച്ച സുകേഷ് ചന്ദ്രശേഖർ കേസിനോട് അനുബന്ധിച്ചാണ് നടിയുടെ ഏഴ് കോടിയിൽ അധികം രൂപയുടെ സ്വത്ത് വകകൾ കേന്ദ്ര ഏജൻസി പിടിച്ചെടുത്തിരിക്കുന്നത്. നടിയുടെ പേരിലുള്ള ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Enforcement Directorate (ED) has attached assets worth Rs 7.27 crores of Bollywood actor Jacqueline Fernandez, in a money laundering case involving jailed conman Sukesh Chandrashekhar. The attached property is a fixed deposit: Sources
(File pic) pic.twitter.com/mQEZ8rkkju
— ANI (@ANI) April 30, 2022
സുകേഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയെ നേരത്തെ ഇഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. പ്രഥമ ദൃഷ്ടിയാൽ നടിക്കെതിരെ തെളിവുകൾ ഒന്നമില്ലായെങ്കിലും ഇഡി നടിക്കിതുവരെ ക്ലീൻ ചിറ്റ് നൽകിട്ടില്ല. അനധികൃത്യമായി നേടിയുടുത്ത പണം ഉപയോഗിച്ച് നടിക്ക് സുകേഷ് നിരവധി സമ്മാനങ്ങൾ നൽകിയിരുന്നുയെന്ന് ഇഡി അറിയിച്ചിരുന്നു.
ALSO READ : Yash Pan Masala Ad: അല്ലു അർജുന് പിന്നാലെ കോടികളുടെ പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷും
ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിങിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിങിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. സുകേഷുമായി അടുത്ത ബന്ധത്തിലായിരുന്നു നടിയുടെ പേരും കേസിനാസ്പദമായി പുറത്ത് വരികയും ചെയ്തു.
നടിക്ക് സുകേഷ്, ഈ തട്ടിയെടുത്ത പണം ഉപയോഗിച്ച് കാർ ഉൾപ്പെടെ നിരവധി സമ്മാനങ്ങളെ നൽകിയെന്ന് ജാക്വിലിൻ ഫെർണാണ്ടസ് ഇഡിയോട് വ്യക്തമാക്കിയിരുന്നു. ജ്വാക്വിലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളുടെ പേര് ചേർത്താണ് കേന്ദ്ര ഏജൻസി ചാർജ് ഷീറ്റ് കോടതി സമർപ്പിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.