ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 5 മരണം, 22 പേര്‍ക്ക് പരിക്ക്

ജയ്പുരിനടുത്തുള്ള ഷാഹ്പുരാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഖാതോലായി എന്ന ഗ്രാമത്തില്‍ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 5പേര്‍ മരിച്ചു. കൂടാതെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ ട്രാൻസ്ഫോർമറില്‍നിന്നുള്ള എണ്ണ വീണത്‌ കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു.

Last Updated : Oct 31, 2017, 06:55 PM IST
ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 5 മരണം, 22 പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: ജയ്പുരിനടുത്തുള്ള ഷാഹ്പുരാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഖാതോലായി എന്ന ഗ്രാമത്തില്‍ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 5പേര്‍ മരിച്ചു. കൂടാതെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ ട്രാൻസ്ഫോർമറില്‍നിന്നുള്ള എണ്ണ വീണത്‌ കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു.

മരിച്ചവരില്‍4 പേര്‍ സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.  

പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകട വിവരം അറിഞ്ഞയുടനെ ജില്ലാധികാരിയും പോലീസും സംഭവ സ്ഥലത്തെത്തി. 

 

Trending News