Jammu Kashmir: ജമ്മു കശ്മീരിലെ പഹൽഗാമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാൻമാർ മരിച്ചു; മുപ്പതിലധികം പേർക്ക് പരിക്ക്

Jammu Kashmir: അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 01:21 PM IST
  • ഐടിബിപിയിലെ 37 പേരും ജമ്മു കശ്മീർ പോലീസിലെ രണ്ട് പേരുമാണ് ബസിൽ ഉണ്ടായിരുന്നത്
  • ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
  • ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
Jammu Kashmir: ജമ്മു കശ്മീരിലെ പഹൽഗാമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാൻമാർ മരിച്ചു; മുപ്പതിലധികം പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ പഹൽഗാമിലെ ഫ്രിസ്‌ലാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി (ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്) ജവാന്മാർ മരിച്ചു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ബസിൽ 39 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഐടിബിപിയിലെ 37 പേരും ജമ്മു കശ്മീർ പോലീസിലെ രണ്ട് പേരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

(Breaking news updating...)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News