ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറി ജെ .എന്‍ യു വില്‍ നടന്ന കശ്മീരിന്റെ സ്വയം ഭരണാവകാശവും അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോദിച്ചു കഴിഞ്ഞ ഫെബ്രുവരി 9 ന് നടന്ന പരിപാടിയില്‍ ഇന്ത്യാ വിരുദ്ധവും അഫ്സല്‍ ഗുരുവിനെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കപ്പെട്ടിരുന്നു എന്ന്‍ സ്ഥിതീകരിച്ചു.
ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള ദേശീയ ലബോറട്ടറിയാണ് ഇന്ത്യാ വിരുദ്ധവും അഫ്സല്‍ ഗുരുവിനെ പിന്തുണച്ചുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു എന്ന്‍ സ്ഥിരീകരിച്ചത്.നാല് വീഡിയോകള്‍ ആണ് പ്രധാനമായും പരിശോധിച്ചത് .
സംഭവത്തെ തുടര്‍ന്ന്‍ ഡല്‍ഹി പോലീസ് ജെ ,എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കൻഹയ്യ കുമാർ,വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദ് ,അനിർഭാൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ ആഴ്ച്ച ഇതേ വിഷയത്തില്‍ ജെ .എൻ യു പ്രസിഡന്റ് കൻഹയ്യ കുമാർ,ഉമർ ഖാലിദ് ,അനിർഭാൻ ഭട്ടാചാര്യ തുടങ്ങി എല്ലാവർക്കുമെതിരായ ജെ .എൻ യു സർവകലാശാല നടപ്പാക്കിയ അച്ചടക്ക നടപടികൾ ഡൽഹി ഹൈ കോടതി സ്റ്റേ ചെയ്തിരുന്നു.