Jammu Kashmir: ജോഷിമഠിന് സമാനമായ സാഹചര്യം കശ്മീരിലും; വീടുകളിൽ വിള്ളൽ

Cracks In Houses: വിള്ളലുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാൻ വിദ​ഗ്ധരെ ​ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 06:20 PM IST
  • താത്രി മുനിസിപ്പൽ പ്രദേശത്തെ നായ് ബസ്തി ഗ്രാമത്തിൽ അമ്പതോളം വീടുകളാണ് ഉള്ളത്
  • വിള്ളലുകൾ കാണപ്പെട്ട വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്
  • ഭൂമി താഴാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് താത്രി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അതർ അമീൻ പറഞ്ഞു
Jammu Kashmir: ജോഷിമഠിന് സമാനമായ സാഹചര്യം കശ്മീരിലും; വീടുകളിൽ വിള്ളൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ജോഷിമഠിന് സമാനമായ പ്രതിസന്ധി. ദോഡ ​ഗ്രാമത്തിലെ ഇരുപതിലധികം വീടുകളിലും ഒരു പള്ളിയിലും വിള്ളൽ കാണപ്പെട്ടതായി റിപ്പോർട്ട്. വിള്ളലുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാൻ വിദ​ഗ്ധരെ ​ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് മഹാജൻ പറഞ്ഞു. താത്രി മുനിസിപ്പൽ പ്രദേശത്തെ നായ് ബസ്തി ഗ്രാമത്തിൽ അമ്പതോളം വീടുകളാണ് ഉള്ളത്. വിള്ളലുകൾ കാണപ്പെട്ട വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭൂമി താഴാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും താത്രി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അതർ അമീൻ പറഞ്ഞു. റോഡുകളുടെ നിർമാണവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ മലയോര ഗ്രാമത്തിൽ ഭൂമി താഴുന്നതിന് കാരണമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ജോഷിമഠിന് പിന്നാലെ ഉത്തര്‍ പ്രദേശിലും വീടുകളില്‍ വിള്ളല്‍; പിഡബ്ല്യുഡി അന്വേഷണം ആരംഭിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠ്, കര്‍ണപ്രയാഗ് എന്നിവയ്ക്ക് പിന്നാലെ ഉത്തര്‍ പ്രദേശങ്ങളിലെ പല മേഖലകളിലും വീടുകളില്‍ വിള്ളല്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ട്‌. ഉത്തർപ്രദേശിലെ അലിഗഡ്, ബാഗ്പത് എന്നീ സ്ഥലങ്ങള്‍ക്ക് ശേഷം ഔറയ്യയിലെ രണ്ട് പ്രദേശങ്ങളിലെ വീടുകളിലാണ് വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

മഴയെ തുടർന്നാണ് വിള്ളലുകള്‍ ഉണ്ടാകുന്നതെന്നാണ് പ്രദേശവാസികള്‍ ആദ്യം കരുതിയത്‌. എന്നാല്‍, പിന്നീട് പതിനഞ്ചിലധികം വീടുകളുടെ അടിത്തറയിലും മേൽക്കൂരയിലും ഭിത്തിയിലും വിള്ളലുകൾ രൂപപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായി. സംഭവത്തില്‍ ജില്ലാ ഭരണകൂടവും പിഡബ്ല്യുഡിയും അന്വേഷണം നടത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News