ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന (64) ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 2025 മെയ് 13 വരെയാണ് കാലാവധി.
2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തുന്നത്. അതിന് മുമ്പ് 14 വർഷം ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെ മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അമ്മ സരോജ് ലേഡി ശ്രീറാം കോളേജിലെ അധ്യാപികയായിരുന്നു. അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ വിധിയെഴുതിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ എം.എച്ച് ബെയ്ഗിനെ സർക്കാർ ചീഫ് ജസ്റ്റിസാക്കിയത്. പൗരന്റെ ജീവിയ്ക്കുവാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഒരു കാരണത്താലും അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനു അമർച്ചചെയ്യാനാവില്ല എന്നു തന്റെ വിധിന്യായത്തിൽ ജസ്റ്റീസ് ഖന്ന ഉറപ്പിച്ച് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.