ന്യൂഡൽഹി: കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സർവേയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു.
കെ റെയിൽ സർവേ ചോദ്യം ചെയ്ത് ഭൂവുടമകൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കെ റെയിൽ സർവേ റദ്ദാക്കണമെന്നും കല്ലുകൾ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകൾ ഹർജി നൽകിയത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭൂനിയമപ്രകാരവും സർവേ ബോർഡ് ആക്ട് പ്രകാരവും സംസ്ഥാന സർക്കാരിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...